Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ തെരഞ്ഞെടുപ്പ്‌ മാര്‍ച്ച്‌ 17ന്‌

Published on 25 February, 2012
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ തെരഞ്ഞെടുപ്പ്‌ മാര്‍ച്ച്‌ 17ന്‌
ഡബ്ലിന്‍: മേയ്‌ 3 മുതല്‍ 6 വരെ ജര്‍മനിയില്‍ നടക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റിനു മുന്നോടിയായി പ്രൊവിന്‍സുകളിലെ എക്‌സിക്യൂട്ടീവ്‌ കമ്മറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ആരംഭിച്ചു. ഡബ്ല്യുഎംസി അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്റെ ജനറല്‍ ബോഡി മീറ്റിംഗും എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയിലേക്കുള്ള പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പും മാര്‍ച്ച്‌ 17ന്‌ നടക്കും.

ഡബ്ലിന്‍ സിറ്റിയിലെ നെല്‍സണ്‍ സ്‌ട്രീറ്റിലുള്ള സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ ഹാളില്‍ മാര്‍ച്ച്‌ 17 ന്‌ (ശനി) വൈകുന്നേരം നാലിന്‌ പൊതുയോഗവും തെരഞ്ഞെടുപ്പും നടക്കും. അഡ്വ: പോള്‍ കെ. പീറ്ററാണ്‌ മുഖ്യ വരണാധികാരി. അയര്‍ലന്‍ഡിലെ എല്ലാ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അംഗങ്ങളും ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കണമെന്ന്‌ ചെയര്‍മാന്‍ ബിനു ബി. അന്തിനാട്‌ അഭ്യര്‍ഥിച്ചു.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ തെരഞ്ഞെടുപ്പ്‌ മാര്‍ച്ച്‌ 17ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക