Image

മാധവന്‍ നായര്‍ക്കെതിരേയുള്ള പരാമര്‍ശം: മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ രാജിവെച്ചു

Published on 25 February, 2012
മാധവന്‍ നായര്‍ക്കെതിരേയുള്ള പരാമര്‍ശം: മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ രാജിവെച്ചു
ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ്‌-ദേവാസ്‌ കരാറില്‍ അഴിമതി നടന്നുവെന്നതിന്റെ പേരില്‍ മുന്‍ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ക്കെതിരേയുള്ള ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന ബഹിരാകാശ ശാസ്‌ത്രജ്ഞനും ബഹിരാകാശ കമീഷന്‍ അംഗവുമായ റോഥം നരസിംഹ രാജിവെച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനാണ്‌ നരസിംഹ രാജി സമര്‍പ്പിച്ചത്‌.

വിവാദമായ ആന്‍ട്രിക്‌സ്‌ ദേവാസ്‌ കരാര്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തിയത്‌ റോഥം നരസിംഹയുടെ നേതൃത്വത്തിലായിരുന്നു. രാജിക്കത്ത്‌ ലഭിച്ച വിവരം സ്ഥിരികരിച്ച പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രി വി. നാരായണ സാമി രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ നരസിംഹയോട്‌ അഭ്യര്‍ഥിച്ചു. മികച്ച ശാസ്‌ത്രജ്ഞനായ നരസിംഹയ്‌ക്ക്‌ പത്മഭൂഷണ്‍ ബഹുമതി ലഭിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക