Image

ഒന്നും പറയാനില്ലാത്തവര്‍ പെരുമാറ്റച്ചട്ടലംഘനം എടുത്തുകാട്ടുന്നു: ഉമ്മന്‍ചാണ്ടി

Published on 25 February, 2012
ഒന്നും പറയാനില്ലാത്തവര്‍ പെരുമാറ്റച്ചട്ടലംഘനം എടുത്തുകാട്ടുന്നു: ഉമ്മന്‍ചാണ്ടി
കൊച്ചി: യു.ഡി.എഫ്‌ സര്‍ക്കാരിനെതിരേ ഒന്നും പറയാനില്ലാത്തവര്‍ പെരുമാറ്റച്ചട്ടലംഘനം എടുത്തുകാട്ടുന്നുവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആക്ഷേപിച്ചു. അനൂപ്‌ ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ തര്‍ക്കങ്ങളുണ്ടായിട്ടില്ല. കെ.ആര്‍. ഗൗരിയമ്മയെ മന്ത്രിയാക്കുമെന്ന്‌ പറഞ്ഞ്‌ തെരഞ്ഞെടുപ്പ്‌ പ്രചരണം നടത്തിയവരാണ്‌ വിജയിച്ചാല്‍ അനൂപ്‌ ജേക്കബിനെ മന്ത്രിയാക്കുമെന്ന ആര്യാടന്റെ പ്രസ്‌താവന പെരുമാറ്റ ചട്ട ലംഘനമാണെന്ന്‌ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്‌ സര്‍ക്കാര്‍ വികസന കാര്യങ്ങളിലും ജനങ്ങളുടെ നന്മയ്‌ക്കുമുള്ള പ്രവര്‍ത്തനങ്ങളാണ്‌ ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്ത്‌ മാസം കൊണ്ട്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ ചെയ്‌ത നല്ല കാര്യങ്ങളും അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട്‌ ഇടതുസര്‍ക്കാര്‍ നഷ്ടപ്പെടുത്തിയ വികസന സാധ്യതകളും പിറവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും എറണാകുളം പ്രസ്‌ക്‌ളബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക