Image

ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് തോക്ക് കണ്‌ടെത്തി

Published on 25 February, 2012
 ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് തോക്ക് കണ്‌ടെത്തി
കൊച്ചി: നീണ്ടകരയില്‍ മത്സ്യതൊഴിലാളികളെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സിയില്‍ നിന്നും പോലീസ് കണ്‌ടെടുത്തു. കപ്പലില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് തോക്ക് കണ്‌ടെത്തിയത്.

കൊല്ലം കമ്മീഷണര്‍ ദേബേഷ് ബെഹ്‌റ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കപ്പലില്‍ പരിശോധന നടത്തിയത്. ഇറ്റലിയില്‍ നിന്നെത്തിയ രണ്ടു നാവിക വിദഗ്ധരും പരിശോധനാ സംഘത്തിനൊപ്പമുണ്ടായിരുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരുമടങ്ങിയ സംഘമാണ് കപ്പലില്‍ പരിശോധന നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക