Image

മേടമാസപ്പുതുസന്ധ്യയില്‍ വിഷു ഉപഹാരമായി താരകലാമാല 2012 ഡാളസ്സില്‍

ഷാജി രാമപുരം Published on 25 February, 2012
മേടമാസപ്പുതുസന്ധ്യയില്‍ വിഷു ഉപഹാരമായി താരകലാമാല 2012 ഡാളസ്സില്‍
ഡാളസ്: കണിക്കൊന്നകള്‍ പൂക്കുന്ന മേടമസത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തി വിഷുദിനമായ ഏപ്രില്‍ 14ന് ഡാളസിലെ മലയാളികള്‍ക്ക് വിഷുസമ്മാനമായി "താരകലാമാല 2012" ഇന്ത്യന്‍ ആര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക ഗാര്‍ലാന്‍ഡിലുള്ള എം.ജി.എം ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.00മണിയോടെ ഒരുക്കുന്നു.

മലയാള ഹാസ്യ പംക്തികളില്‍ കണ്ടും കേട്ടും ആരും ഇന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഈ ഹാസ്യ, നൃത്ത്യ, സംഗീത ഉപഹാരം പ്രശസ്തരെ ഒന്നിപ്പിച്ച് ഒരേ വേദിയില്‍ അണിനിരത്തി സംവിധാനം ചെയ്യുന്നത് മലയാളികളുടെ ഇഷ്ട ഹാസ്യ സാമ്രാട്ടായ സാജു കൊടിയാനാണ് എന്നത് പ്രത്യേകത അറിയിക്കുന്നു.

കണ്ടുചിരിക്കാനും, കേട്ടു ചിരിക്കാനും മാത്രമല്ല, ഓര്‍ത്ത് പുഞ്ചിരി ഊറുവാനും ഹാസ്യത്തിന്റെ മണിമുത്തുകളായി താരകലാമാലയില്‍ കോര്‍ത്തിണക്കിയിരിക്കുന്നവരായ ഹരിശ്രീ മാര്‍ട്ടിന്‍ , മനോജ് പറവൂര്‍ , ബീനാ ആന്റണി, രാജീവ് കളമശ്ശേരി എന്നിവര്‍ സാജു കൊടിയനോടൊപ്പം സദസ്സിനെ കുടുകുടെ ചിരിപ്പിക്കുമ്പോള്‍ , കലാഭവന്‍ ജിമ്മിയും വര്‍ഷയും ചേര്‍ന്നുപാടുന്ന പാട്ടുകള്‍ കേള്‍വിക്കാരെ കര്‍ണ്ണാനന്ദമണിയിക്കുകയും ഏറ്റു പാടിക്കുകയും ചെയ്യും.

പാര്‍വ്വതി, രംഭ, മേനക, തിലേത്തമമാരുടെ ദേവപ്രസാദമുണര്‍ത്തുന്ന നൃത്തങ്ങളെപ്പറ്റി അറിയാവുന്ന മലയാളികളെ നൃത്തനൃത്യങ്ങളുടെ അവാച്യമായ മാസ്മരികതയിലേക്ക് നയിച്ചു കൊണ്ട് അഖിലയും ദിയാ ജോണും മറ്റൊരു ദേവലോകം തന്നെ വേദിയില്‍ തീര്‍ക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ലൈവ് ഓര്‍ക്കസ്ട്രാ കലാപരിപാടികള്‍ക്ക് നവ്യാനുഭൂതി പകരുന്നതായിരിക്കും.

അമേരിക്കന്‍ ജീവിതത്തിരക്കിലെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ ഒരു റിലാക്‌സ് ലഭിക്കുവാനും കലാസ്വാദനത്തിനുമായി മലയാളികള്‍ ഒത്തുകൂടുമ്പോള്‍ പരിപാടിയില്‍ നിന്നും ലഭിക്കുന്ന ലാഭം കേരളത്തിലെ ആസ്വാദനശേഷിപോലും ഇല്ലാത്ത ഒരു പറ്റം സാധുക്കള്‍ക്കുവേണ്ടിയാകുന്നു എന്നുള്ളത് സൊസൈറ്റിയുടെ സാമൂഹ്യ പ്രതിബദ്ധതയെ വിളിച്ചറിയിക്കുന്നു.

പ്രവാസി ഭാരതീയരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഈ വിഷുക്കൈ നീട്ടം അനുഗ്രഹമായി മാറുമ്പോള്‍ സൊസൈറ്റിയുടെ ആപ്തവാക്യമായ "എന്‍ലൈറ്റന്‍ ദ ടാലന്റ് ടു എന്‍ കിന്‍ഡില്‍ ദ കള്‍ച്ചര്‍ " അഥവാ "കലാപ്രതിഭക്കു തിരികൊളുത്തുന്ന നമ്മിലെ സംസ്‌കാരത്തെ താലോലിക്കുവാന്‍" എന്നത് അന്വര്‍ത്ഥമാകുമെന്ന് സംഘാടകര്‍ വിലയിരുത്തുന്നു.

പരിപാടിക്ക് എത്തുന്ന ഏവര്‍ക്കും വിഷുകൈനീട്ടം നല്‍കുന്നതായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഡാളസിലെ മിക്ക മലയാളി ഗ്രോസറിക്കടകളിലും ടിക്കറ്റുകള്‍ ലഭ്യമാണെന്നും ബന്ധപ്പെടുവാനാഗ്രഹിക്കുന്നവര്‍ 469- 236-6084, 214-604-4156 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ് എന്നും അറിയിക്കുന്നു.

469-236-6084- വര്‍ഗീസ്
214-604-4156 -സുനില്‍
മേടമാസപ്പുതുസന്ധ്യയില്‍ വിഷു ഉപഹാരമായി താരകലാമാല 2012 ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക