Image

മഅദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി

Published on 25 February, 2012
മഅദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമന്ന് ആവശ്യപ്പെട്ട് അബ്ദുന്നാസര്‍ മഅദനി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ബാംഗ്ലൂര്‍ ഒന്നാം ചീഫ് മെട്രൊപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. മഅദനി വിചാരണ നേരിടണമെന്നും ഈ മാസം 27ന് മഅദനിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.

സ്‌ഫോടനക്കേസില്‍ തന്നെ അനാവശ്യമായി പ്രതിചേര്‍ത്തിരിക്കുകയാണെന്നായിരുന്നു മഅദനി ഹര്‍ജിയില്‍ വാദിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി മഅദനിയും മറ്റ് ഒന്‍പത് പേരും സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു. അഡ്വ. പി. ഉസ്മാനാണ് മഅദനിക്കുവേണ്ടി ഹാജരായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക