Image

ഫീബാ ഏകദിന സമ്മേളനം ഒക്കലഹോമായില്‍ ഏപ്രില്‍ 14ന്

പി.പി.ചെറിയാന്‍ Published on 25 February, 2012
ഫീബാ ഏകദിന സമ്മേളനം ഒക്കലഹോമായില്‍ ഏപ്രില്‍ 14ന്
ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ ബ്രദറണ്‍ ഫാമിലി ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനം ഒക്കലഹോമ ബെദനി കൗണ്‍സില്‍ റോഡിലുള്ള ബ്രദറണ്‍ അസംബ്ലിയില്‍ വെച്ചു ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 7വരെ നടക്കും.

ടെക്സ്സില്‍ നിന്നുള്ള ബ്രദര്‍ അലക്‌സാണ്ടര്‍ കുര്യനാണ് മുഖ്യ പ്രാസംഗികന്‍.

സമ്മേളനം വിജയിപ്പിക്കുന്നതിന് സാമുവേല്‍ പുതുക്കോറില്‍, ബോബി ജേക്കബ്, ജോസഫ് വര്‍ഗീസ്, റോജി വര്‍ഗ്ഗീസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 405 350 2221, 405 720 0777, 678 642 3447, 469 628 1266 എന്നീ ഫോണ്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
ഫീബാ ഏകദിന സമ്മേളനം ഒക്കലഹോമായില്‍ ഏപ്രില്‍ 14ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക