Image

ജര്‍മനിയില്‍ സംയുക്ത ഓര്‍മപ്പെരുനാള്‍

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 25 February, 2012
ജര്‍മനിയില്‍ സംയുക്ത ഓര്‍മപ്പെരുനാള്‍
ഹൈഡല്‍ബെര്‍ഗ് : ജര്‍മനിയിലെ മലയാളി സമൂഹം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നേത്യത്വത്തില്‍ പരമ്പരാഗതമായി നടത്തിവരുന്ന സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ 78-ാമത് ഓര്‍മപ്പെരുനാളും, കാലംചെയ്ത ഡോ.തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ 4-ാമത് ഓര്‍മപ്പെരുനാളും സംയുക്തമായി ആചരിക്കുന്നു.

മാര്‍ച്ച് മൂന്നിന് ശനിയാഴച ഉച്ചയ്ക്ക് 2 മണിക്ക് Evangelische Jugend zentrum,
Ecke Shiller strasse-Dalberg strasse, 67071- Ludwigshafen ദേവാലയത്തില്‍ ശുശൂഷകള്‍ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജര്‍മന്‍ ഇടവകയുടെ ചുമതല വഹിക്കുന്ന വികാരി റവ.ഫാ. ലൈജു മാത്യു മുഖ്യ കാര്‍മികത്വം വഹിക്കു
ന്നു.

ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് റാസ,നേര്‍ച്ചവിളമ്പ്,സമൂഹവിരുന്ന് എന്നിവയ്ക്ക് ശേഷം അനുസ്മരണ സമ്മേളനവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ശോശാമ്മ വര്‍ഗീസ് 06221769309, കോശി കുരുവിള 0621 6298492, തോമസ് വര്‍ഗീസ് 07251 18174

ജര്‍മനിയില്‍ സംയുക്ത ഓര്‍മപ്പെരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക