Image

ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍വന്നു, ജോര്‍ജ് കാക്കനാട്ട് പ്രസിഡന്റ്, അനില്‍കുമാര്‍ ആറന്മുള സെക്രട്ടറി

Published on 25 February, 2012
ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍വന്നു, ജോര്‍ജ് കാക്കനാട്ട് പ്രസിഡന്റ്, അനില്‍കുമാര്‍ ആറന്മുള സെക്രട്ടറി
ഹൂസ്റ്റണ്‍ : അമേരിക്കയിലെ പ്രവാസി ഇന്‍ഡ്യന്‍, പ്രത്യേകിച്ച് മലയാള മാധ്യമങ്ങളെ ഐക്യച്ചരടില്‍ കോര്‍ത്തിണക്കുന്ന ഏക പ്രഫഷണല്‍ സംഘടനയായ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. ഐ.പി.സി.എന്‍.എയുടെ അഡൈ്വസറി ബോര്‍ഡ് യോഗത്തിലാണ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച അംഗീകാരം ഉണ്ടായതെന്ന് ചെയര്‍മാന്‍ റെജി ജോര്‍ജ്ജ് അറിയിച്ചു.

അഡൈ്വസറി ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം അഡ്‌ഹോക്ക് കമ്മറ്റി തിരഞ്ഞെടുത്തവരെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഭാരവാഹികളായി അംഗീകരിക്കുകയായിരുന്നു. ആഴ്ചവട്ടം ചീഫ് എഡിറ്റര്‍ ജോര്‍ജ്ജ് കാക്കനാട്ട് ആണ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്. മലയാളംപത്രം പ്രതിനിധി അനില്‍ കുമാര്‍ ആറന്മുള സെക്രട്ടറി. വൈസ് പ്രസിഡന്റ്മാരായി കോശി തോമസ് (വോയ്‌സ് ഓഫ് ഏഷ്യ), ശാന്താ സുകു (കൈരളി ടി വി), ജോര്‍ജ്ജ് തൈക്കൂടത്തില്‍ (ഏഷ്യാനെറ്റ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സജി പുല്ലാട് (ഏഷ്യാനെറ്റ് ആന്‍ഡ് ക്രിസ്റ്റ്യന്‍ ടൈംസ്) ജോയിന്റ് സെക്രട്ടറി. ചാര്‍ളി പടനിലം (ഓര്‍ത്തഡോക്‌സ് ടി വി) ട്രഷറര്‍. ലൂക്കോസ് പി. ചാക്കോ (മലയാളംപത്രം), ജോയി തുമ്പമണ്‍ (കേരള എക്‌സ്പ്രസ്) എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

മാധ്യമങ്ങള്‍ക്ക് കാലികമായ ദിശാബോധം നല്‍കി അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയായി വര്‍ത്തിക്കുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം പ്രഫഷണലായ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയെന്നതാണെന്ന് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രഖ്യാപനം നടത്തിക്കൊണ്ട് ഐ.പി.സി.എന്‍.എ ചെയര്‍മാന്‍ റെജി ജോര്‍ജ്ജ് പറഞ്ഞു.
 
ഇതര മലയാളി സംഘടനകളെ പോലെ വിനോദ പരിപാടികള്‍ നടത്തുക, ഫണ്ട് റെയ്‌സിംഗ് സംഘടിപ്പിക്കുക എന്നതല്ല ഇന്ത്യ പ്രസ്‌ക്ലബിന്റെ രീതി എന്ന് ഐ.പി.സി.എന്‍.എ ദേശീയ പ്രസിഡന്റ് മാത്യു വര്‍ഗീസ് ചൂണ്ടിക്കാട്ടി. ഹൂസ്റ്റണിലെ മാധ്യമങ്ങളും നാഷണല്‍ എക്‌സിക്യൂട്ടീവ് ടീമുമായി ആരോഗ്യകരമായ സൂഹൃദ്ബന്ധം നിലനിര്‍ത്താന്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിന് കഴിയട്ടെ എന്ന് ഐ.പി.സി.എന്‍.എ സെക്രട്ടറി മധു കൊട്ടാരക്കര ആശംസിച്ചു.

ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ക്രിയാത്മകമായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവാഹികള്‍ ശുഭാശംസകള്‍ നേര്‍ന്നു.
ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍വന്നു, ജോര്‍ജ് കാക്കനാട്ട് പ്രസിഡന്റ്, അനില്‍കുമാര്‍ ആറന്മുള സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക