Image

സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് : സജി ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പി.പി.ചെറിയാന്‍ Published on 25 February, 2012
സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് : സജി ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
സണ്ണിവെയ്ല്‍ (ഡാലസ്): 2012 - 2014 വര്‍ഷത്തെ സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് മലയാളിയായ കൗണ്‍സിലര്‍ സജി ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ടു വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഒഴിവുവന്ന മുന്നു കൗണ്‍സിലര്‍ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മേയ് 12ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് അഞ്ചുവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി.

2010ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് സണ്ണിവെയ്ല്‍ സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി കൗണ്‍സില്‍ സ്ഥാനത്തേക്കു മല്‍സരിച്ചതും വിജയിച്ചതും.

സണ്ണിവെയ്ല്‍ സിറ്റിയുടെ ബഹുമുഖ വികസന പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ സജി ജോര്‍ജിന്റെ സംഭാവനകള്‍ വിലപ്പെട്ടതായിരുന്നു. വിവിധ ബോര്‍ഡുകളിലേക്കു മലയാളികള്‍ നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ സജി ജോര്‍ജിന്റെ പങ്കു നിര്‍ണായകമായിരുന്നു.

തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ നിന്നു ബിരുദം നേടിയ സജി ജോര്‍ജ് 1989 ലാണ് അമേരിക്കയില്‍ എത്തിയത്. ലബക്കില്‍ നിന്നും എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദം നേടി. ഇപ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിക്കുന്നു.

സണ്ണിവെയ്ല്‍ സിറ്റിയില്‍ ഹൈസ്‌കൂള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനഹിതപരിശോധനയിലും, ബിയര്‍ - വൈന്‍ വില്‍പ്പന അനുവദിക്കരുതെന്നാവശ്യപ്പെട്ടു നടത്തിയ ക്യാംപെയിനിലും സജിയുടെ നേതൃത്വം അനിഷേധ്യമായിരുന്നു.

2010 ലെ തിരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ ഒറ്റക്കെട്ടായി സജിയുടെ പിന്നില്‍ അണിനിരന്നതാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയം കരസ്ഥമാക്കുവാന്‍ സഹായിച്ചത്.

ഈ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കുവാന്‍ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് ഏഷ്യന്‍ അമേരിക്കന്‍ അഫിനിറ്റി ഗ്രൂപ് നേതാക്കളായ ഫിലിപ് സാമുവല്‍, സന്തോഷ് പിള്ള, അനില്‍ മാത്യു, ഹരി പിള്ള തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.

കടുത്ത മല്‍സരമാണ് നേരിടുന്നതെങ്കിലും സജി ജോര്‍ജ് ഇത്തവണയും വമ്പിച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ.

വാര്‍ത്ത അയച്ചത്: പി.പി. ചെറിയാന്‍
സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് : സജി ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുസണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് : സജി ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുസണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ് : സജി ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക