Image

ഇന്ത്യന്‍ വംശജന്‍ വിവേക് വാധ്വക്ക് യു.എസ് പൗരത്വകുടിയേറ്റ സേവന പുരസ്‌കാരം

Published on 25 February, 2012
ഇന്ത്യന്‍ വംശജന്‍ വിവേക് വാധ്വക്ക് യു.എസ് പൗരത്വകുടിയേറ്റ സേവന പുരസ്‌കാരം
ഡാലസ്: ശാസ്ത്രസാങ്കേതിക പ്രതിഭയും, ഗവേഷകനുമായ ഇന്ത്യന്‍ വംശജന്‍ വിവേക് വാധ്വക്ക് യു.എസ് പൗരത്വകുടിയേറ്റ സേവന പുരസ്‌കാരം . കുടിയേറി പാര്‍ത്ത അമേരിക്കക്കാരുടെ പൗരാവകാശ സംബന്ധമായ വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. അമേരിക്കയില്‍ ഒബാമ ഭരണകൂടം അടുത്തകാലത്ത് കൊണ്ടുവന്ന കുടിയേറ്റ നയത്തെ വിവേക് വാധ്വ ശക്തമായി പ്രതികരിച്ചിരുന്നു.

കാലിഫോര്‍ണിയയില്‍ നടന്ന ചടങ്ങില്‍ യു.എസ് പൗരത്വകുടിയേറ്റ സേവന (യു.എസ്.സി.ഐ.എസ്) ഡയറക്ടര്‍ അലജാന്‍ട്രോ മയോര്‍കയാണ് പുരസ്‌കാരദാനം നിര്‍വഹിച്ചത്. എമോറി, സ്റ്റാന്‍ഫോര്‍ഡ് എന്നീ സര്‍വ്വകലാശാലകളില്‍ പ്രധാന പദവികളും ഇദ്ദേഹം അലങ്കരിക്കുന്നുണ്ട്. 1989 ലാണ് അദ്ദേഹം അമേരിക്കന്‍ പൗരനായത്.

വാല്‍സ്ട്രീറ്റ് ജേര്‍ണല്‍ , ഫോര്‍ബ്‌സ് മാഗസിന്‍ , വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, യു.എസ് ന്യൂസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ആയിരക്കണക്കിന് ലേഖനങ്ങള്‍ എഴുതിയിട്ടുള്ള വിവേക് സിഎന്‍എന്‍, എബിസി, എന്‍ബിസി, സിഎന്‍ബിസി, ബിബിസി തുടങ്ങിയ ടി.വി ചാനലുകളിലൂടെ ശ്രദ്ധേയനാണ്. ഓസ്‌ട്രേലിയ കാന്‍ബെറ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബാച്ചിലര്‍ ബിരുദവും, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്.

വാര്‍ത്ത അയച്ചത്: എബി മക്കപ്പുഴ
ഇന്ത്യന്‍ വംശജന്‍ വിവേക് വാധ്വക്ക് യു.എസ് പൗരത്വകുടിയേറ്റ സേവന പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക