Image

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ ഏഴിന്‌

Published on 25 February, 2012
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ ഏഴിന്‌
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച്‌ ഏഴിന്‌ നടക്കുമെന്ന്‌ ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന്‌ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്‌ട്‌. 5,000ത്തോളം വോളണ്‌ടിയര്‍മാര്‍ ഉത്സവ നടത്തിപ്പിനായി പ്രവര്‍ത്തിക്കും. പൊങ്കാല നടത്തിപ്പിനായി മാത്രം 101 പേരടങ്ങുന്ന ജനറല്‍ കമ്മിറ്റി രൂപീകരിച്ചു. ഇതുകൂടാതെ പ്രോഗ്രാം, പബ്ലിസിറ്റി, റിസപ്‌ഷന്‍, താമസം, ഭക്ഷണം, കുത്തിയോട്ടം, വോളണ്‌ടിയേഴ്‌സ്‌, അന്നദാനം എന്നിവയ്‌ക്കായി പ്രത്യേക കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്‌ട്‌. വിവിധ വകുപ്പു മന്ത്രിമാര്‍, കളക്ടര്‍, പൊലീസ്‌ എന്നിവരുമായി കൂടിയാലോചിച്ചാണ്‌ ഉത്സവത്തിന്റെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. 28ന്‌ തുടങ്ങുന്ന ഉത്സവം മാര്‍ച്ച്‌ എട്ടിന്‌ സമാപിക്കും. 30 ലക്ഷത്തോളം ഭക്തര്‍ ഇക്കുറി പൊങ്കാലയിടുമെന്നാണ്‌ ക്ഷേത്രം ട്രസ്‌്‌റ്റ്‌ കണക്കാക്കുന്നത്‌. ക്ഷേത്ര പരിസരത്തും നഗരത്തിലും അതിനായി സൗകര്യങ്ങള്‍ ഒരുക്കും. ഉത്സവ നാളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്‌ പ്രത്യേക സൗകര്യവും ഒരുക്കുന്നണ്ട്‌.

ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ നായര്‍, പ്രസിഡന്റ്‌ എം.രാധാകൃഷ്‌ണന്‍ നായര്‍, സെക്രട്ടറി എംഎസ്‌ ജ്യോതിഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ വി.ചന്ദ്രശേഖരന്‍ പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക