Image

തൃശൂര്‍ ജില്ലയിലെ ഹര്‍ത്താല്‍, ചിലയിടങ്ങള്‍ അക്രമം

Published on 25 February, 2012
തൃശൂര്‍ ജില്ലയിലെ ഹര്‍ത്താല്‍, ചിലയിടങ്ങള്‍ അക്രമം
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന്‌ ബിജെപി ഹര്‍ത്താല്‍ ആചരിക്കുന്നു. കൊടുങ്ങല്ലൂര്‍ കോതപ്പറമ്പില്‍ രണ്‌ടു കെഎസ്‌ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. ദേശീയപാതയില്‍ ആമ്പല്ലൂരിനു സമീപം പാലിയേക്കരയിലെ ടോള്‍പ്ലാസയിലേക്കു ബിജെപി ജില്ലാ കമ്മിറ്റി ഇന്നലെ നടത്തിയ മാര്‍ച്ചിനു നേരെയുണ്‌ടായ പോലീസ്‌ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ്‌ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്‌.

പോലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭ സുരേന്ദ്രനടക്കം പതിനഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നാണ്‌ ബി.ജെ.പി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക