Image

തിരുവചനത്തിലൂന്നിയ വിശ്വാസത്തില്‍ അസാധ്യമായതൊന്നുമില്ല: ഡോ ജോണ്‌ ദാസ്‌

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 25 February, 2012
തിരുവചനത്തിലൂന്നിയ വിശ്വാസത്തില്‍ അസാധ്യമായതൊന്നുമില്ല: ഡോ ജോണ്‌ ദാസ്‌
കെറ്ററിങ്ങ്‌ : തിരുവചനത്തിലൂന്നിയ വിശ്വാശത്തില്‍ അസാധ്യമായതൊന്നുമില്ല എന്ന്‌ പ്രസസ്‌ത തിരുവചന ശുശ്രുക്ഷകനും, പ്രമുഖ വാഗ്മിയുമായ ഡോ ജോണ്‌ ദാസ്‌. കെറ്ററിങ്ങില്‍ നടത്തുന്ന ത്രിദിന പരിശുദ്ധാല്‌മ്മ അഭിഷേക ധ്യാനത്തിന്റെ പ്രഥമ ദിന വചന പ്രഗോഷണം നടത്തുകയായിരുന്നു ഡോ ജോണ്‌. യേശു ചെയ്‌ത അത്ഭുതങ്ങള്‍ എല്ലാം പിതാവായ ദൈവത്തില്‍ പൂര്‍ണ്ണമായി അര്‍പ്പിച്ചാണ്‌ പ്രവര്‍ത്തിച്ചത്‌. തികഞ്ഞ വിശ്വാശത്തോടെ ദൈവത്തിനു സമര്‍പ്പിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും.

ധ്യാനം ഇന്നും നാളെയും തുടരും. ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനക്കും. കുന്‌ബസാരത്തിന്നും, കൌന്‍സിലിങ്ങിന്നും സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌.

ഈ ത്രിദിന വചന ശുശ്രുക്ഷയില്‍ ആധ്യാന്ത്യം പങ്കു ചേര്‍ന്ന്‌ ഈശ്വരനെ അടുത്തറിയുന്നതിന്നും ദൈവീക കൃപയും, നവീകരണവും, സാധ്യം ആവുന്നതിനും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അറിയിക്കുന്നു.

റോമി തോമസ്‌ 07737352292 ബിനോയ്‌ കഞ്ഞൂക്കാരന്‍ 07877644760 സോബിന്‍ ജോണ്‌ 07737246150 .

രാവിലെ 9 .30 മുതല്‍ വൈകുന്നേരം 4 .30 വരെ ആയിരിക്കും ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്‌.

ഇന്ന്‌ ! സെന്റ്‌ എഡ്വാര്‍ഡ്‌ കാത്തലിക്‌ പള്ളിയില്‍ വെച്ചും (NN157QQ) നാളെ ( 26 നു ) കെറ്ററിന്‌ഗ്‌ ജെനറല്‍ ഹോസ്‌പിറ്റല്‍ സോഷ്യല്‍ ക്ലബ്‌ ഹാളിലും (NN168UZ) വെച്ചായിരിക്കും ധ്യാനം നടത്തപ്പെടുക.
തിരുവചനത്തിലൂന്നിയ വിശ്വാസത്തില്‍ അസാധ്യമായതൊന്നുമില്ല: ഡോ ജോണ്‌ ദാസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക