Image

ഫോമാ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച്‌ 17-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 February, 2012
ഫോമാ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച്‌ 17-ന്‌
ഫിലാഡല്‍ഫിയ: ഫോമാ അറ്റ്‌ലാന്റിക്‌ റീജിയന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മാര്‍ച്ച്‌ 17-ന്‌ ശനിയാഴ്‌ച ഫിലാഡല്‍ഫിയയില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന പരിപാടികളില്‍ ദേശീയ-പ്രാദേശിക നേതാക്കള്‍ പങ്കെടുക്കും.

കണ്‍വെന്‍ഷന്റെ നടത്തിപ്പിനെക്കുറിച്ച്‌ ആലോചിക്കുവാന്‍ ഫെബ്രുവരി 19-ന്‌ ഞായറാഴ്‌ച മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ ടി. നായര്‍ വിളിച്ചുചേര്‍ത്ത അംഗ സംഘടനാ ഭാരവാഹികളുടെ മീറ്റിംഗ്‌ കണ്‍വെന്‍ഷന്റെ രൂപരേഖ തയാറാക്കുകയും വിജയകരമായ നടത്തിപ്പിനായി വിവിധ സബ്‌ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്‌തു.

മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയണിലെ സംഘടനകളായ കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി, സൗത്ത്‌ ജേഴ്‌സി അസോസിയേഷന്‍ ഓഫ്‌ കേരളൈറ്റ്‌സ്‌, മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌), മലയാളി അസോസിയേഷന്‍ ഓഫ്‌ ഡെലവര്‍വാലി (കല), കേരള സമാജം ഓഫ്‌ ന്യൂജേഴ്‌സി എന്നിവയുടെ പ്രസിഡന്റുമാരടങ്ങിയ സ്റ്റിയറിംഗ്‌ കമ്മിറ്റി കണ്‍വെന്‍ഷന്റെ ചുമതലകള്‍ വഹിക്കും. രാജന്‍ ടി. നായര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കും.

ഇതര കമ്മിറ്റികള്‍:

കലാപരിപാടികള്‍- സണ്ണി ഏബ്രഹാം (കോര്‍ഡിനേറ്റര്‍), ബിനു ജോസഫ്‌, അന്നമ്മ മാപ്പിളശേരി, ജോണ്‍സണ്‍ മാത്യു.

ഹോസ്‌പിറ്റാലിറ്റി- ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ (കോര്‍ഡിനേറ്റര്‍),മാത്യു പി. ചാക്കോ, ഫിലിപ്പ്‌ ജോണ്‍, റോയി ജേക്കബ്‌.

പബ്ലിസിറ്റി- വര്‍ഗീസ്‌ ഫിലിപ്പ്‌ (കോര്‍ഡിനേറ്റര്‍), ഡോ. ജയിംസ്‌ കുറിച്ചി, യോഹന്നാന്‍ ശങ്കരത്തില്‍, അനിയന്‍ ജോര്‍ജ്‌, സ്റ്റാന്‍ലി ജോണ്‍.

ഫിനാന്‍സ്‌- ഷാജി ജോസഫ്‌.

2014-ല്‍ ഫോമാ നാഷണല്‍ ഫിലാഡല്‍ഫിയയില്‍ വെച്ച്‌ നടത്തുവാന്‍ പരിഗണിക്കുപ്പെടുന്ന സാഹചര്യത്തില്‍ ഈ റീജിയന്റെ ഒത്തുചേരല്‍ പല നിര്‍ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വേദിയാകുമെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ ടി. നായര്‍ പറഞ്ഞു. ജോര്‍ജ്‌ മാത്യു, കോര ഏബ്രഹാം, രാജു വര്‍ഗീസ്‌ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. ഫോമാ ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ നന്ദി പറഞ്ഞു. പി.ആര്‍.ഒ വര്‍ഗീസ്‌ ഫിലിപ്പ്‌ അറിയിച്ചതാണിത്‌.
ഫോമാ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച്‌ 17-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക