Image

ഡോ. ജോസഫ്‌ പോള്‍സണിന്റെ നിര്യാണത്തില്‍ അനുശോചനം

നിബു വെള്ളവന്താനം Published on 25 February, 2012
ഡോ. ജോസഫ്‌ പോള്‍സണിന്റെ നിര്യാണത്തില്‍ അനുശോചനം
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളേയും സാഹിത്യകാരന്മാരേയും നര്‍മ്മത്തിന്റെ മര്‍മ്മം എന്തെന്ന്‌, തന്റെ രചനകളിലൂടെയും, സംഭാഷണങ്ങളിലൂടെയും മനസിലാക്കിത്തരികയും, ശ്രോതാക്കളെ ആസ്വദിപ്പിക്കുകയും ചെയ്‌ത ഫലിത സാമ്രാട്ട്‌ ആയിരുന്നു ഡോ. ജോസഫ്‌ പോള്‍സണ്‍ എന്ന്‌ `നര്‍മ്മവേദി' പ്രസിഡന്റ്‌ പ്രിന്‍സ്‌ മാര്‍ക്കോസ്‌ മാലത്തുശേരില്‍ അഭിപ്രായപ്പെട്ടു.

ലോക മലയാളികളെ തന്റെ രചകളിലൂടെ വൈജ്ഞാനിക സാഹിത്യ ലോകത്തിലേക്ക്‌ കൈപിടിച്ച്‌ നടത്തുവാനും, അദ്ദേഹത്തിനു കഴിഞ്ഞു. സംഭാഷണങ്ങളിലൂടെയും വഴക്കടിക്കുന്ന അസൂയാലുക്കളായ `അല്‌പ' സാഹിത്യകാന്മാരേയും, സഹൃദയരേയും ഒരുപോലെ സ്‌നേഹിച്ച്‌, പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ വിടവാങ്ങിയ ആ വലിയ സാഹിത്യകാരന്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റുകൂടിയായ പ്രിന്‍സ്‌ മാര്‍ക്കോസ്‌ ആദരാഞ്‌ലികള്‍ അര്‍പ്പിച്ച്‌ അനുശോചനം അറിയിച്ചു.
ഡോ. ജോസഫ്‌ പോള്‍സണിന്റെ നിര്യാണത്തില്‍ അനുശോചനംഡോ. ജോസഫ്‌ പോള്‍സണിന്റെ നിര്യാണത്തില്‍ അനുശോചനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക