Image

കെ.സി.സി.എന്‍.എ ഏര്‍ളി ബേര്‍ഡ്‌ രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ നാലുവരെ നീട്ടി

Published on 25 February, 2012
കെ.സി.സി.എന്‍.എ ഏര്‍ളി ബേര്‍ഡ്‌ രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ നാലുവരെ നീട്ടി
ന്യൂജേഴ്‌സി: വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ കെ.സി.സി.എന്‍.എയുടെ ആഭിമുഖ്യത്തില്‍ എല്ലാ രണ്ടുവര്‍ഷത്തിലും നടക്കുന്ന ക്‌നാനായ കണ്‍വെന്‍ഷന്‍ 2012 ജൂലൈ 26,27,28,29 തീയതികളില്‍ താമ്പാ ക്‌നാനായ യൂണീറ്റിന്റെ (കെ.സി.സി.സി.എഫ്‌) ആതിഥേയത്വത്തില്‍ ഓര്‍ലാന്റോയിലെ ഷിങ്കിള്‍ ക്രീക്ക്‌ ഹോട്ടലില്‍ വെച്ച്‌ നടത്തും.

കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷനില്‍ വൈകിയാണ്‌ തുടങ്ങിയതെങ്കിലും ആദ്യത്തെ ഒരു മാസത്തിനുള്ളില്‍ത്തന്നെ അഞ്ഞൂറോളം കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌തു. വിവിധ യൂണീറ്റുകളുടെ അഭ്യര്‍ത്ഥന പ്രകാരം കണ്‍വെന്‍ഷന്റെ ഏര്‍ളി ബേര്‍ഡ്‌ രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ നാലുവരെ നീട്ടിയതായി കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ഷീന്‍സ്‌ ആകശാലയും, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജയിംസ്‌ ഇല്ലിക്കലും അറിയിച്ചു.

കണ്‍വെന്‍ഷന്‍ വെബ്‌സൈറ്റായ www.convention.kccna.com-ല്‍ കൂടി പേര്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ആനുകൂല്യങ്ങള്‍ നേടാം.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ സെക്യൂരിറ്റി-കര്‍ഫ്യൂ സംവിധാനങ്ങള്‍ നടപ്പിലാക്കും. കൂടാതെ ഫൈവ്‌ സ്റ്റാര്‍ കാറ്റഗറിയിലുള്ള ഫുഡ്‌ കോര്‍ട്ട്‌, ജലഘോഷയാത്ര, വള്ളംകളി, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള പ്രത്യേക പരിപാടികള്‍ സകുടുംബം ഒന്നിച്ചിരുന്നുള്ള ബാങ്ക്വറ്റ്‌ തുടങ്ങിയവയും കണ്‍വെന്‍ഷനില്‍ ഒരുക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക