Image

സംസ്ഥാന ബജറ്റ്‌ മാര്‍ച്ച്‌ 19-ന്‌

Published on 25 February, 2012
സംസ്ഥാന ബജറ്റ്‌ മാര്‍ച്ച്‌ 19-ന്‌
തിരുവനന്തപുരം: കേരള സംസ്ഥാന സംസ്ഥാന ബജറ്റ്‌ മാര്‍ച്ച്‌ 19-ന്‌ നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കും. മാര്‍ച്ച്‌ രണ്ടുമുതല്‍ ഏപ്രില്‍ നാലുവരെ നിയമസഭാ സമ്മേളനം ചേരും. മാര്‍ച്ച്‌ രണ്ടിന്‌ മുന്‍ ഗവര്‍ണര്‍ എം.ഒ.എച്ച്‌ .ഫറൂക്കിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. അഞ്ച്‌, ആറ്‌, എട്ട്‌ തീയതികളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ച നടക്കും. ആറ്റുകാല്‍ പൊങ്കാല നടക്കുന്നതിനാല്‍ ഏഴിനു സഭ ചേരില്ല.17നു പിറവം തെരഞ്ഞെടുപ്പു കഴിയുമെങ്കിലും വോട്ടെണ്ണല്‍ തീയതിവരെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക അനുമതി നേടിയാണ്‌ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക