Image

ലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ Published on 28 March, 2017
ലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചു
ന്യു യോര്‍ക്ക്: കോളജ് അധ്യാപികയെന്ന നിലയിലും സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും അന്‍പതു വര്‍ഷത്തിലേറെ മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ച ആദ്യകാല മലയാളികളിരൊളായ ലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ദിനത്തില്‍ പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

ആദരവിനു നന്ദി പറഞ്ഞ അവര്‍ തനിക്ക് അന്‍പതു വയസെയുള്ളുവെന്നാണു പറഞ്ഞതെന്നു കരുതി. ഭാര്യ മരിച്ചാല്‍ തനിക്കു ഭ്രാന്തു പിടിക്കുമെന്നു പറഞ്ഞ വിരുതന്റെ കഥയും അവര്‍ അവതരിപ്പിച്ചു. അപ്പോള്‍ വീണ്ടും  വിവാഹം കഴിക്കില്ലെന്നാണോ അര്‍ഥം എന്നാരോ ചോദിച്ചു. 'ഭ്രാന്ത് പിടിച്ചാല്‍ മനുഷ്യര്‍ എന്തു ചെയ്യുമെന്നു പറയാന്‍ പറ്റുമോ' എന്നു ആയാളുടെ വിദഗ്ദമായ മറുപടി

വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് നേത്രുത്വം നല്‍കിയ സമ്മേളനത്തില്‍ചാപ്ടര്‍ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. സ്ത്രി ശക്തികരണത്തെ പറ്റി ഡോ . ആനി പോള്‍, തങ്കമണി അരവിന്ദ്, ഡോ . ഡോണ പിള്ള, ഡോ. എലിസബത്ത് മാമ്മന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ലിസി ജോര്‍ജ് ഉറക്കത്തെ കുറിച്ചു സംസാരിച്ചത് ഏവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു. 

ഊര്‍ജസ്വലതയാണു (എനര്‍ജി) നമ്മുടെ ജീവുിതത്തെ അര്‍ഥവത്താക്കുന്നതെന്നും അതിനെ തടയുന്ന പ്രധാന ശത്രു മാനസിക സമ്മര്‍ദ്ദം (സ്‌ട്രെസ്) ആണെന്നും പ്രൊഫ. ഡോണ പിള്ള ചൂണ്ടിക്കാട്ടി. പുരുഷനും സ്ത്രീയും വ്യത്യസ്ഥമായാണു ചിന്തിക്കുന്നത്. സ്ത്രീയെ പുരുഷന്‍ മനസിലാക്കുന്നതില്‍ എളുപ്പം പുരുഷനെ സ്ത്രീ മനസിലാക്കുന്നു.

പങ്കാളികള്‍ പരസ്പരം വികാരപരമായ ഐക്യം രൂപപ്പെടുത്തണം. പ
സപരം ശാക്തീകരിക്കണം. ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാകുന്നു. പുരുഷന്‍ എപ്പോഴും തന്റെ മാത്രം അഭിപ്രായം അടിച്ചേല്പിക്കുന്നതും ശരിയല്ല. ഇത് സംഘര്‍ഷത്തിലേക്കു നീങ്ങുമ്പോള്‍ കൗണ്‍സലിംഗ് ആവശ്യമായി വരും. 

കുട്ടികളുമായി നല്ല ബന്ധം പുലര്‍ത്തുക, നല്ല ഭക്ഷണവും വിശ്രമവും ഉണ്ടായിരിക്കുക, യോഗയോ മെഡിറ്റേഷനോ പ്രാക്ടീസ് ചെയ്യുക എന്നിവയൊക്കെ സമ്മര്‍ദം ഇല്ലാത്താക്കും. രണ്ടും മൂന്നും ഷിഫ്ട് ജോലി ചെയ്യുമ്പോള്‍ ആരോഗ്യം നോക്കാനായി എന്നു വരില്ല. പക്ഷെ ആരോഗ്യം ആണു പ്രധാനം.

ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീയെന്നു   വിശേഷിപ്പിക്കപ്പെട്ട ലിസി വെലസ്‌കസ് ഇന്നു മോട്ടിവേഷനല്‍ പ്രാസംഗിക ആയതിനെപറ്റി ജോര്‍ജ് തുമ്പയില്‍ എഴുതിയത്  ഡോ. ആനി പോള്‍ ചൂണ്ടിക്കാട്ടി. നാം ആരെന്നു തീരുമാനിക്കുന്നത് നാം തന്നെയാണ്. മറ്റുള്ളവരെ അതിനു അനുവദിക്കരുത്. 

പ്രതിസന്ധികള്‍ ഉയര്‍ച്ചക്കായി ഉപയോഗപ്പെടുത്തണം. ഓരോ സാഹചര്യവും നമുക്ക് അനുകൂലമാക്കാന്‍ ശ്രമിക്കണം. അതു പോലെ നല്ല സുഹ്രുത്തുക്കളുമൊത്ത് കഴിയാന്‍ ശ്രമിക്കണം, നമ്മളെ താഴ്ത്തിക്കെട്ടുന്നവരുമൊന്നിച്ചല്ല-ലെജിസ്ലേറ്ററിലെ മജോറിറ്റി ലീഡര്‍ കൂടിയായ അവര്‍ പറഞ്ഞു.

ആവശ്യത്തിനു ഉറങ്ങാന്‍ കഴിയാത്തത് വരുത്തുന്ന പ്രശ്‌നങ്ങള്‍ ഡോ. ലിസി ജോര്‍ജ് ചൂണ്ടിക്കാട്ടി. വലിയ പല അപകടങ്ങളും ഉണ്ടായത് ആവശ്യത്തിനുറങ്ങാ
ത്ത  ജോലിക്കാരുടെ പിഴവു മൂലമാണു.

വിമന്‍സ് ഫോറം വൈസ് പ്രസിഡന്റ്ലത പോള്‍, സെക്രട്ടറി ജെസ്സി ജോഷി, ട്രഷര്‍ ബാല കെആര്‍കെ, കമ്മിറ്റി മെംബേര്‍സ് ലൈസി അലക്‌സ്, മറിയാമ്മ ചാക്കോ, ലീലാമ്മ അപ്പുകുട്ടന്‍, മേരി ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഫൊക്കാനാ പ്രസിഡന്റ്തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, അഡ്‌വൈസറി ചെയര്‍മാന്‍ ടി.എസ്. ചാക്കോ , റീജിയണല്‍പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, മുന്‍ സെക്രട്ടറി വിനോദ് കെയര്‍കെ, കമ്മിറ്റി മെംബേര്‍സ് ആയ കെ.പി . ആന്‍ഡ്രൂസ്, അലക്‌സ് തോമസ്, സജി മോന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു

ദീപ്തി നായരുടെദേശിയ ഗാനാലാപത്തോടെ  പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അമ്മു ചാണയിലും, പത്മിനി കാരാട്ടും പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു . ആഷാ മാമ്പള്ളി എം .സിആയി പ്രവര്‍ത്തിച്ചു.

ദേശിയ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്  വനിതാ ദിനത്തില്‍ പങ്കെടുക്കാന്‍ എത്തിയ എവര്‍ക്കും സ്വാഗതംരേഖപ്പെടുത്തി. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ വനിതാ ഫോറത്തിന്റെ കര്‍മ്മ പരിപാടികള്‍ഉല്‍ഘാടനം ചെയ്തു. നാസു കൗണ്ടി കണ്‍ട്രോളര്‍ ജോര്‍ജ് മാരഗോസിന്റെ സ്‌പെഷ്യല്‍ അഡ്വൈസര്‍ ദിലീപ് ചൗഹാന്‍ പ്രൊക്ലമേഷന്‍ സമ്മാനിച്ചു. 

വേള്‍ഡ് മലയാളി  കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, വൈസ് ചെയര്‍മാന്‍ ജോണ്‍ സക്കറിയ, ന്യൂ ജേര്‍സി പ്രോവിന്‍സ്പ്രസിഡന്റ് തങ്കമണി അരവിന്ദ്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

മേരിക്കുട്ടി മൈക്കിളിന്റെ ഗാനാലാപനവും, ദീപ്തി നായരുടെ നൃത്തവും പരിപാടികള്‍ക്ക് കൊഴുപ്പുകി.

 പ്രവാസി ചാനലിന്റെ മാനേജിങ്ങ്ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍, കൈരളി ചാനലിന്റെ അമേരിക്കന്‍ മാനേജിങ്ങ് ഡയറക്ടര്‍ ജോസ് കാടാപുറം, കേരള സമാജം വൈസ് പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട്, ട്രസ്റ്റീ ചെയര്‍മാന്‍ ജോണ്‍ പോള്‍ , ബിജു കൊട്ടാരക്കര തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഫൊക്കാനായെ സംബന്ധിച്ചടത്തോളം വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനം വളരെ നല്ലരീതിയില്‍ നടന്നു പോകുന്നു. വിവിധ ചാപ്റ്ററുകളുള്ള ഒരു വലിയ ഒരു പോഷകസംഘടനയായി വനിതാ ഫോറം മാറിക്കഴിഞ്ഞു. 

അമേരിക്കയുടെ എല്ലാ റീജിയനുകളിലും വിവിധ തുറകളില്‍ മികവ് തെളിയിച്ച വനിതകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വനിതാ ഫോറത്തിന്റെ കൂട്ടായ്മയില്‍ പുത്തന്‍ തലമുറക്കാരും പങ്കുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നത് ചെറിയ കാര്യമായി കാണാന്‍ കഴിയില്ല. 

മലയാളികളുടെ ഇടയില്‍ വനിതാദിനം എന്ന ആശയം ഇത്രയേറെ പ്രചാരത്തിലായത് ഈ വര്‍ഷം ആണ്.

വനിതകള്‍ വിവിധ രംഗങ്ങളില്‍ ശക്തരായിട്ടും വനിതാ ദിനം ആഘോഷിക്കുന്നതിന്റെ പ്രസക്തി ഈവര്‍ഷം കഴിഞ്ഞ വര്‍ഷങ്ങളിലെഅപേക്ഷിച്ചു വളരെ കൂടുതല്‍ ആയിരുന്ന്. സ്ത്രീകള്‍ക്ക്, പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് എതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതു  തന്നെ  
കാരണം. 
ലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചുലില്ലിക്കുട്ടി ഇല്ലിക്കലിനെ ഫൊക്കാന വനിതാ ഫോറം ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക