Image

സ്റ്റേജ് ഷോകള്‍ വളര്‍ത്തിയത് അമേരിക്കന്‍ മലയാളികള്‍; അവയെ തളര്‍ത്തരുത് ...

അനില്‍ പെണ്ണുക്കര Published on 27 March, 2017
സ്റ്റേജ് ഷോകള്‍ വളര്‍ത്തിയത് അമേരിക്കന്‍ മലയാളികള്‍; അവയെ തളര്‍ത്തരുത് ...
അമേരിക്കന്‍ മലയാളികളുടെ വലിയ ഇടവേളകള്‍ ധന്യമാക്കുന്നതില്‍ വലിയ പങ്കു വഹിച്ച ഒന്നാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംസ്‌കാരിക സംഘടനകളും, പള്ളികളും ക്ഷേത്രങ്ങളും സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോകള്‍. ഒരു പക്ഷെ അമേരിക്കയിലെ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അവര്‍ക്കു കുടുംബ സമേതം നാടിന്റെ സ്പന്ദനം അറിയുവാനും, കൊച്ചുകൊച്ചു രസകുടുക്കുകള്‍ അഴിക്കുവാനും. ആടുവാനും പാടുവാനും ലഭിക്കുന്ന അസുലഭ മുഹൂര്‍ത്തം .

എന്നാല്‍ അമേരിക്കന്‍ മലയാളികളുടെ രസമുഹൂര്‍ത്തങ്ങള്‍ക്ക് തുരങ്കം വയ്ക്കുവാന്‍ ചില അപവാദങ്ങള്‍ ഈ അടുത്ത സമയത്തായി ഉണ്ടായിരിക്കുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകനും. പാരഡിപ്പാട്ടുകളുടെ ചക്രവര്‍ത്തിയുമായ നാദിര്‍ഷ സംവിധാനം ചെയ്തു ഏതാണ്ട് ഇരുപത്തിയഞ്ചിലധികം താരങ്ങള്‍ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ ഏപ്രില്‍ 28 മുതല്‍ മെയ് 29 വരെ വിവിധ വേദികളില്‍ നടത്തുന്ന സമ്പൂര്‍ണ്ണ കോമഡിഷോയെ താറടിച്ചു കാണിക്കുവാന്‍ നടക്കുന്ന ശ്രമങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ വീണുപോകരുത് .

ഒരു ഷോ കാണുകയോ കാണാതിരിക്കുകയോ ചെയ്യാനുള്ള അവകാശം കാഴ്ചക്കാര്‍ക്കുണ്ട് . അതില്‍ ആര്‍ക്കും കൈകടത്താനാവില്ല. പക്ഷെ മൂന്നു മാസമായി പരിപൂര്‍ണ്ണമായി റിഹേര്‍സല്‍ നടത്തി ഏറ്റവും പുതിയ കോമഡികള്‍, പുതിയ സ്‌കിറ്റുകള്‍, നൃത്ത നൃത്യങ്ങള്‍ എല്ലാം വളരെ ചിട്ടയോടെ സന്നിവേശിപ്പിച്ചു അമേരിക്കയില്‍ അവതരിപ്പിക്കാന്‍ ഒരു പറ്റം കലാകാരന്‍മാര്‍ തയാറായി നില്‍ക്കുമ്പോള്‍ നാളിതുവരെ സ്റ്റേജ് ഷോകള്‍ എന്നും പ്രോത്സാഹിപ്പിക്കുകയും നില നിര്‍ത്തുകയും ചെയ്തിട്ടുള്ള അമേരിക്കന്‍ മലയാളികള്‍ നമ്മെ ഒരിക്കലും ബാധിക്കാത്ത വിഷയങ്ങളുടെ പേരില്‍ ഒരു പറ്റം കലാകാരന്മാരെ അവഗണിക്കരുതെന്നു അഭ്യര്‍ത്ഥിക്കുകയാണ് ഈ ഷോ അമേരിക്കയില്‍ എത്തിക്കുന്ന യു ജി എം എന്റര്‍ടൈന്‍മെന്റ് പ്രവര്‍ത്തകര്‍.

അമര്‍ അക്ബര്‍ ആന്റണി,കട്ടപ്പനയിലെ റീഥ്വിക് റോഷന്‍ തുടങ്ങിയ കോമഡി ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഈ സംഘം 2015 ലെ ജയറാം ഷോയിലൂടെയാണ് അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ എത്തുന്നത്. വളരെ ചിട്ടയോടെ സംഘടിപ്പിച്ച ജയറാം ഷോ വന്‍ വിജയമാക്കിയത് അമേരിക്കന്‍ മലയാളികള്‍ ആയിരുന്നു. മുന്‍പ് നടന്നിട്ടുള്ള ഷോകളുടെ ചരിത്രത്തില്‍ നിന്നും വ്യത്യസ്തമായി വലിയ വിജയം നേടുകയും പ്രത്യേകിച്ച് സ്ത്രീകളുടെ കയ്യടി നേടുകയും ചെയ്ത ഷോ ആയിരുന്നു ജയറാം ഷോ.ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷ, ദിലീപ് കൂട്ടുകെട്ടില്‍ ഒരു ഷോയെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നതെന്ന് യു ജി എം എന്റര്‍ടൈന്‍മെന്റ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ഡോ: സക്കറിയ തോമസ് ഈ മലയാളിയോട് പറഞ്ഞു .

ഇപ്പോള്‍ ഉണ്ടായ വിവാദങ്ങളില്‍ വിഷമം ഉണ്ടെങ്കിലും അമേരിക്കന്‍ മലയാളികളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. കലാകാരന്മാരുടെ കുടുംബപരമായ വിഷയങ്ങളും, മറ്റു അസത്യമായ വിവാദങ്ങളും ഈ ഷോയിലേക്കു വലിച്ചിഴയ്‌ക്കേണ്ട കാര്യമുണ്ടോ?. നമുക്കെല്ലാം പല പല പ്രശ്‌നങ്ങള്‍ വ്യക്തി ജീവിതത്തില്‍ ഉണ്ടാകും. അതിലേക്കു മറ്റുള്ളവരെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. നാദിര്‍ഷ ദിലീപ് ഷോയ്ക്ക് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന തയാറെടുപ്പുകള്‍ അമേരിക്കന്‍ മലയാളികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് . ടിക്കറ്റെടുത്തു സ്റ്റേജിനു മുന്‍പില്‍ വന്നിരിക്കുന്ന ഒരാളെയും നിരാശരാക്കരുത് എന്ന ചിന്ത മാത്രമാണ് ഈ ഷോയ്ക്കു പിന്നില്‍.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തന്നെയാണ് ഈ സ്റ്റേജ് ഷോയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ അമേരിക്കന്‍ മലയാളികള്‍ക്കു മനസു തുറന്നു ചിരിക്കാനുള്ള വക നല്‍കുമ്പോള്‍ ടിക്കറ്റെടുത്തു ഷോ കാണാന്‍ വരിക, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം ഒരു ചിന്തയ്ക്കും ഇവിടെ പ്രസ്‌കതിയില്ല എന്നാണു ഞങ്ങള്‍ക്ക് തോന്നുന്നത് . എഴുപതു ശതമാനം ടിക്കറ്റും വിറ്റു പോയ ഒരു ഷോയെ ഇരു കൈകളും നീട്ടി അമേരിക്കന്‍ മലയാളികള്‍ സ്വീകരിക്കുമെന്ന് വലിയ വിശ്വാസം ഉണ്ട്. അതാണ് ഞങ്ങളുടെ ഞങ്ങളുടെ ശക്തി .അദ്ദേഹംകൂട്ടിച്ചേര്‍ത്തു

ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടിന്റെ പാരഡി പാട്ടുകളും സ്‌കിറ്റുകളും കണ്ടും കേട്ടുമാണ് നമ്മുടെയൊക്കെ യുവത്വം കടന്നു വന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അവ മറ്റാര്‍ക്കും നല്‍കാതെ വീണ്ടും അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ എത്തുമ്പോള്‍ കയ്യടിച്ചു സ്വീകരിച്ചാല്‍ മാത്രം മതി . അത്രത്തോളം മനോഹരമായ സ്‌കിറ്റുകളുടെ റിഹേസ്സ്ല്‍ ഇപ്പോള്‍ നടക്കുകയാണെന്ന് മറ്റൊരു പാര്‍ട്ണര്‍ ആയ ജിജോ കാവനാല്‍ പറഞ്ഞു. ഒട്ടും ആവര്‍ത്തന വിരസത ഇല്ലാതെ നൂറു ശതമാനം ചിരി ആണ് ഞങ്ങള്‍ വാഗ്ദാനം ചെയുന്നത് . നാദിര്‍ഷായുടെ നേതൃത്വത്തില്‍ ദിലീപ്, കാരിക്കേച്ചറുകളുടെ ചക്രവര്‍ത്തി രമേശ് പിഷാരടി, ധര്‍മ്മജന്‍, ഏലൂര്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ഹരിശ്രീ യുസഫ് തുടങ്ങിയവര്‍ വേദി കയ്യടക്കുമ്പോള്‍ അമേരിക്കന്‍ മലയാളിക്ക് ചിരിയുടെ പൂരപ്പറമ്പ് കാണാം .

ഇതിനെല്ലാം ഉപരിയായി ഈ ഷോ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സ്‌പോണ്‍സര്‍ ചെയുന്നത് ചെറിയ ചെറിയ സ്‌പോണ്‌സര്മാരാണ് . അത് നടത്തുന്നതാകട്ടെ പള്ളികളുടെയും ക്ഷേത്രങ്ങളുടെയും, മറ്റു ചാരിറ്റി സംഘടനകളുടെയും നേതൃത്വത്തിലും. നിങ്ങള്‍ ഈ ഷോയ്ക്കായി എടുക്കുന്ന ഓരോ ടിക്കറ്റും ഒരു വികസനത്തിനോ ചാരിറ്റിക്കോ വേണ്ടി ആകുമ്പോള്‍ ഷോ ഏറ്റവും മികച്ചതാക്കി അവതരിപ്പിക്കുക എന്ന ദൗത്യവും ഞങ്ങളുടെ ടീമിന് ഉണ്ടെന്നു യു ജി എം എന്റര്‍ടൈന്‍മെന്റ് മറ്റു പാര്‍ട്ണര്‍മാരായ ശ്രീജിത്ത് രാമചന്ദ്രനും, ബിനു സെബാസ്ട്യനും അറിയിച്ചു .

മലയാളത്തിന്റെ സ്വന്തം കലാകാരന്മാരായ നാദിര്‍ഷ ,കാവ്യാ മാധവന്‍, ദിലീപ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഏലൂര്‍ ജോര്‍ജ്, ഹരിശ്രീ യുസഫ്, റോഷന്‍ ചിറ്റൂര്‍ , നമിത പ്രമോദ്, സ്വാസിക, റിമി ടോമി തുടങ്ങി ഇരുപത്തിയഞ്ചിലധികം കലാ കാരമാരും കലാകാരികളും കഴിഞ്ഞ മൂന്നു മാസമായി നടത്തുന്ന പരിശീലനം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികള്‍ കണ്ട ഏറ്റവും വലിയ,ചിരിയും ചിന്തയും ഒരുക്കുന്ന, അഭൗമമായ നൃത്ത ചുവടുകള്‍ ഉള്ള ഒരു മെഗാ ഷോ ആയിരിക്കും നാദിര്‍ഷ നിങ്ങള്‍ക്കായി ഒരുക്കുന്നത് .

ആ തെളിമയുള്ള കലാകാരന്റെ പ്രയത്‌നങ്ങള്‍ക്കു അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന ആദരവുകൂടി ആയിരിക്കും ഈ ഷോയുടെ വിജയമെന്ന് യു ജി എം എന്റര്‍ടൈന്‍മെന്റ് അമേരിക്കന്‍ മലയാളികളെ അറിയിക്കുന്നു. 
സ്റ്റേജ് ഷോകള്‍ വളര്‍ത്തിയത് അമേരിക്കന്‍ മലയാളികള്‍; അവയെ തളര്‍ത്തരുത് ...സ്റ്റേജ് ഷോകള്‍ വളര്‍ത്തിയത് അമേരിക്കന്‍ മലയാളികള്‍; അവയെ തളര്‍ത്തരുത് ...
Join WhatsApp News
Observer 2017-03-27 15:32:18
We can do better shows here with our local US Malayalee Talents for charity, Church, temple fund raising purpose.  Our expenses will be 1/10 or 10 percent what you spent for this Kerala imported stars. By promoting your local stars, the counter collection and the total collection income will stay here fully for your purpose. Also by doing that you are promoting your own local talents. Another thinking any of the Indian movie stars or political minsters or authorities are not at all helping any pravasis or US malayalees for anyting. They only want our money. 
Aniyankunju 2017-03-27 20:20:35
Appreciate the courage shown by Sabu Kattappana - did the right thing at the right time. It is heartening to know that the GOOD still exists and it confronts the EVIL. The torture edured by the lady Movie Star at the hands of hired goons deserves a reaction from all fair minded people. No matter how you dissect it, the marriage-divorce saga of the 3 Movie Stars is immoral in its totality. No wonder, Manju Warrier has 31 Lakhs+ followers on her FaceBook page.
Mahesh 2017-03-27 22:31:42
Its a nonsense selfie video from an unknown person to American Malayalee Community. All over the world every one has

Stardom syndrome , we spend lot of money to watch superball not to a local game.

It’s a nonsense suggestion to do fundraising with local talents, we are all wanted to see the stars and their performance, we are ready to spend the money for that.

Can we ask the whole world to stop Olympics , World cup and all other big events and run local games..

We are making the money to enjoy our life..  May be we can stop wasting the money for Alcohol and cigarettes , those will at least help our life.


യേശു 2017-03-28 06:56:28

എന്റെ ആലയം പ്രാത്ഥനാലയം അത് നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി.  എന്റെ പേരിൽ നിങ്ങൾ പള്ളികൾ പണിയുകയും അവിടെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുന്നവരേയും ബഹുഭര്യത്തം ഉള്ളവരെ കൊണ്ടുവന്ന് ആനന്ദ നൃത്തം വയ്ക്കുകയും ചെയ്യുന്നു.  നിങ്ങൾക്ക് അയ്യോ കഷ്ടം. നിങ്ങളുടെ ദേവാലയങ്ങൾ കല്ലിന്മേൽ കല്ലില്ലാതെ തകർക്കപെടും. അത് സിനിമാ ശാലകളായി മാറ്റപ്പെടും. അങ്ങനെ കള്ളന്മാർ കടൽ തീരത്തെ മണൽ തരിപോലെ പെരുകും


Shafiqu Rahiman 2017-03-27 23:46:00
All the best for the show....It will be a grand success.....

Johnson 2017-03-28 04:50:26
American Malayalees have been witnessing for decades that all these stage shows are flops and waste of time and money. I heard these stage shows are for money laundering purpose only. actresses come to USA to make extra money to "spend" time with some American Malayalees. Really pathetic and my sympathy for those who are still planning to go to these shows!
Philiph 2017-03-28 12:49:52
നാട്ടിൽ നിന്നുള്ള ഷോ എല്ലാം വളർത്തുന്നതാണോ ഈ അമേരിക്കൻ മലയാളിയുടെ ജോലി.... ഏതോ കാരുണ്യ പ്രവർത്തി ചെയ്യുന്നപോലെ ആണല്ലോ...പിന്നെ ഇതൊക്കെ ഏറ്റെടുക്കാൻ കുറെ ആത്മീയ പരിവേഷം കെട്ടി നടക്കുന്നവർ ഉണ്ടാകും....കാശുണ്ടാക്കുന്ന കാര്യമാണോ , സഭയും സ്പോൺസർ ആയി കാണും...വിവരം ഉള്ള അമേരിക്ക കാർക്കും ആരുടേയും ഉപദേശം വേണ്ട... 
P T Joseph 2017-03-31 00:32:26
Your support will take him to another level; he is great pretender.  We forgive one who repent on his mistakes. This guy is perpetuating on various individuals and if you empower him by resourcing you are promoting his illegal activities. 
 
"Charity covers a multitude of sins". He is enacting a philanthropist. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക