Image

ചെറ്റത്തരം കാട്ടിയ ഏഷ്യാനെറ്റിനെ അനുകരിച്ച് മംഗളവും (മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 27 March, 2017
ചെറ്റത്തരം കാട്ടിയ ഏഷ്യാനെറ്റിനെ അനുകരിച്ച് മംഗളവും (മോന്‍സി കൊടുമണ്‍)
മുന്‍മന്ത്രി തെറ്റയില്‍ കാണിച്ചത് തെറ്റ് തന്നെയായിരുന്നെങ്കില്‍ പോലും ആ ലൈംഗികദൃശ്യം സന്ധ്യാസമയത്ത് വീടുകളില്‍ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ ടിവിയില്‍ കാട്ടിയത് തീര്‍ച്ചയായും ചെറ്റത്തരമായിരുന്നു. അന്യന്റെ അടുക്കളില്‍ ആരും കാണാതെ എത്തിനോക്കുന്ന മലയാള സംസ്‌ക്കാരം മംഗളവും അനുവര്‍ത്തിച്ചിരിക്കുന്നു. ഇന്നു മംഗളം ടിവി കാണിച്ചതും സദാചാര വിരുദ്ധമായ പ്രവര്‍ത്തനമാണ്. ഇതിന്റെ പേര്‍ മാദ്ധ്യമപ്രവര്‍ത്തനമെന്നല്ലെ അമേത്യ പ്രവര്‍ത്തനമെന്നാണ്.

യൂട്യൂബില്‍ ചില ഞരമ്പുരോഗികള്‍ ഒരു മാന്യമായ മിഹിളയുടെ പടം കാണിച്ചിട്ട് ചില കമ്പി സംഭാഷണങ്ങള്‍ പുറത്തുവിടുന്ന തരംതാണ പരിപാടിയല്ലേ മംഗളവും അനുവര്‍ത്തിച്ചത്. ഒരു പടം ഹിറ്റാകണമെങ്കില്‍ ചില മസാലക്കൂട്ടുകള്‍ അനിവാര്യമായി വരും പോലെ മംഗളവും അല്‍പം മസാലകാട്ടി കൊഴുപ്പുകൂട്ടിയെന്നു സമ്മതിക്കുന്നുവെങ്കില്‍ പോലും- ഒരു ടെലിവിഷന്റെ തുടക്കത്തില്‍ത്തന്നെ ഒരു മഞ്ഞവാര്‍ത്തകൊണ്ടു പുതിയ ചാനലിന്റെ റേറ്റുകൂട്ടുവാന്‍ കാട്ടിയ ലൈംഗിക കോമാളിത്തരം പുതിയ തലമുറയേപോലും വഴിതെറ്റിക്കുമെന്നതില്‍ ഉല്‍കണ്ഠയില്ലാതില്ല. മന്ത്രി ചെയ്തത് തെറ്റോ ശരിയോ അതിനല്ല ഇവിടെ പ്രസക്തി. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ നടത്തുന്ന സ്വകാര്യ ഫോണ്‍ സംഭാഷണത്തെ ഒളിക്യാമറവെച്ച് പബ്ലിക്കായി കാട്ടുന്ന പ്രവര്‍ത്തനം സദാചാര വിരുദ്ധവും നെറികേടുമാണ്. ഒരു ഗേള്‍ഫ്രണ്ടിനും ബോയ്ഫ്രണ്ടിനും സ്വകാര്യമായി സമ്മേളിക്കാന്‍ ഇടമില്ലാത്ത സംസ്ഥാനം കേരളായ ദൈവത്തിന്‍ നാടാണ്.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ധാരാളം അവശേഷിച്ചിരിക്കുന്നു. മിമിക്രി എന്ന മാന്ത്രികകല കൊണ്ട് ആരുടെയും സംഭാഷണം അനുകരിക്കാവുന്ന കാലഘട്ടത്തില്‍ ഇതൊരു തെളിവായി കോടതി അംഗീകരിക്കണമെന്നുമില്ല.

സരിതയും ലക്ഷി നായരും കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു സ്ത്രീവിഷയവുമായി വീണ്ടും ഒരു ചാനലുകാര്‍, പണ്ട് മുത്തുചിപ്പി എന്ന കമ്പിക്കഥ എഴുതിയവര്‍, ഒരു മന്ത്രിയുടെ രാജിക്കു വഴികാട്ടി പുതിയ വഴികള്‍ തുറന്നിട്ടിരിക്കുന്നു. മന്ത്രിക്കസേരയ്ക്കു വേണ്ടി കഴുകകണ്ണുമായി മറ്റൊരു ശതകോടീശ്വരന്‍ കാത്തിരിക്കുന്നു. മഞ്ഞവാര്‍ത്തകള്‍ കാതോര്‍ത്തിരിക്കുന്നവര്‍ക്ക് ഇതിലും തരം താണ വാര്‍ത്തകള്‍ക്കു കാതോര്‍ത്തിരിക്കാം.

ശുഭം
മോന്‍സി കൊടുമണ്‍

ചെറ്റത്തരം കാട്ടിയ ഏഷ്യാനെറ്റിനെ അനുകരിച്ച് മംഗളവും (മോന്‍സി കൊടുമണ്‍)
Join WhatsApp News
വിദ്യാധരൻ 2017-03-27 03:58:19
പ്രാർത്ഥിക്കുകയും വേണം മന്ത്രി പറയുന്നത് കേൾക്കുകയും വേണം എന്ന് പറഞ്ഞാൽ എങ്ങനെ നടക്കും മോൻസി ? മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്ന് നാം വാശിപിടിക്കുന്നതിനേക്കാൾ നമ്മളുടെ പെരുമാറ്റ രീതി മാറ്റിയെപ്പോരേ എന്ന് ഗാന്ധിജി പറഞ്ഞത് ഓർക്കുന്നില്ലേ?. ഉത്തമഗീതവും ലോത്തിന്റെ പരിപാടിയും കൃഷ്ണന്റെ ലീലാ വിലാസങ്ങൾ ഒന്നും  കുട്ടികളുടെ മുന്നിൽ വച്ച് ആരും വായിക്കാറില്ലല്ലോ? അപ്പോൾ കുട്ടികൾ ചീത്ത ആകുന്നു എന്നതല്ല പ്രശ്നം . ചീത്തയായ മുതിർന്നവരാണ് പ്രശ്‌നം.  കുഞ്ഞുങ്ങൾക്ക് വോട്ടവകാശം ഇല്ലല്ലോ മുതിർന്നവരല്ലേ വോട്ട് ചെയ്ത് മണി കിണി, കുര്യൻ, കുഞ്ഞാലി,  പിന്നെ ഇവനെപ്പോലുള്ള പീറ ആൾക്കാരെ പിടിച്ചു നേതാക്കൾ ആക്കുന്നത്? ഇപ്പോൾ കണ്ടില്ലേ കുലപാതകികൾക്ക് മാപ്പ് കൊടുത്ത് വെറുതെ വിടാൻ പോകുന്നത്.  ഇവിടെ ഒന്ന് സത്യമാണ്. വളർന്നു വരുന്ന തലമുറ ചങ്ങമ്പുഴ പറഞ്ഞാലതുപോലെ ഇത് കണ്ടു ഞെട്ടും 

"കാപട്യകണ്ടകം കർക്കശത കൊടും 
കാളാശമ കണ്ഠം നിറഞ്ഞാതാണീ സ്ഥലം 
ഞെട്ടി തെറിക്കും വിടരാൻ തുടങ്ങുന്ന 
മൊട്ടു പോലുള്ള മനസിതു കാണുകിൽ " 

Vayanakkaran 2017-03-27 05:59:55
Moncy oru mannyananennu thonnunnu!!! Ee kodumonnenna sthalam bhumiyil evdeyanu sahodara???
Philiph 2017-03-27 06:52:22
സ്വാമി, അച്ഛൻ. പാസ്റ്റർ , മുത്തച്ഛൻ , കാമുകൻ, ഗുണ്ട, ഇവർക്കൊക്കെ ആകാമെങ്കിൽ എന്ത് കൊണ്ട് പാവം മന്ത്രിക്കായി കൂടാ എന്ന് ചോദിക്കാത്തതു നന്നായി... നിയമസഭ കൂടുമ്പോൾ അശ്‌ളീല വീഡിയോ കണ്ണ്ട് രസിക്കുന്ന എം എൽ എ മാർ... ഹോർമോൺ കലർന്ന മാംസം ആണോ നീല ചിത്രങ്ങളും മയക്കുമരുന്നും ആണോ , പ്രായം ചെന്നിട്ടും ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രായ വ്യത്യാസം ഇല്ലാതെ ഉള്ള ഈ ലൈംഗീക കുതിപ്പ്... വന്ത്യം കരണം ആവശ്യമാ ... അല്ലാതെ ചാനലിനെ പറഞ്ഞിട്ടെന്താ ...
JOHNY 2017-03-27 07:21:44
വന്ധ്യംകരണത്തെ തെറ്റായി ആണ് പലരും മനസിലാക്കിയിരിക്കുന്നതെന്നു തോന്നുന്നു. അച്ചന്മാരുടെ കാര്യം വന്നപ്പോഴും ആരോ എഴുതിക്കണ്ടു എല്ലാ വൈദികരെയും വന്ധ്യംകരിക്കണം എന്ന്.  സന്താന നിയന്ത്രണ ഉപാധി മാത്രം ആണ് വന്ധ്യം കരണം. അല്ലാതെ ലൈംഗികതക്കോ മറ്റു ഞരമ്പ് രോഗങ്ങൾക്കോ യാതൊരു കുറവും സംഭവിക്കില്ല.
philiph 2017-03-27 07:44:15
പിന്നെ എന്ത്  ചെയ്യും.. ജോണിച്ചാ ? ഇതും ഒരു ആഗോള പ്രതിഭാസം ആണെന്ന് പറഞ്ഞു സമാധാനിക്കാം അല്ലെ ? മരുന്ന് കൂടിയേ പറ്റൂ....ഇദ്ദേഹം പാവം ഏതോ ഒരു മൃഗം കരഞ്ഞു തീർക്കുന്നു എന്നപോലെ ആയി...
JOHNY 2017-03-27 08:38:03
ശ്രീ ഫിലിപ്  ആ പദത്തിന്റെ അർത്ഥത്തെക്കുറിച്ചു മാത്രമേ എഴുതിയുള്ളു. ഇതുനുള്ള പ്രതിവിധിയൊന്നും എന്റെ കയ്യിൽ ഇല്ല.  പിന്നെ നടക്കാത്ത ഒരു കാര്യം ആണ് മലയാളത്തിൽ വരി ഉടയ്ക്കുക അല്ലെങ്കിൽ ഷണ്ണൻ ആക്കുക എന്നൊക്കെ പറയും.
Sony 2017-03-31 19:41:28
ഒരുവന്റെ എഴുത്തിലൂടിയും സംസ്കാരം അറിയാമെന്നിരിക്കെ താങ്കൾ ഇവിടെ വിളമ്പിയിരിക്കുന്നതു എല്ലാം സന്മാർഗമാണോ എന്ന് ഒന്നു കൂടി വായിച്ചു നോക്കുക. പിള്ളേരുടെ പ്രാർത്ഥനയെപ്പറ്റിയൊക്കെ പറഞ്ഞപ്പോൾ നല്ല പിള്ള ആണെന്ന് തോന്നി. എട്ടാമത്തെ വാചകത്തിന്റെ ആദ്യ വാക്കിന് എന്ത് സംസ്കാരം ? വീണ്ടും അത് ആവർത്തിച്ചിരിക്കുന്നു. സുഹൃത്തേ കുറച്ചു കൂടെ സംസ്കാരം പ്രകടിപ്പിച്ചു കൂടായിരുന്നില്ലേ ? കഷ്ട്ടം തന്നെ ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക