Image

കാഷ്മീരിലെ മഞ്ഞു വീഴ്ച: മരിച്ച ജവാന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

Published on 24 February, 2012
കാഷ്മീരിലെ മഞ്ഞു വീഴ്ച: മരിച്ച ജവാന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല
കോഴിക്കോട്: ജമ്മു - കാഷ്മീരിലെ കനത്ത മഞ്ഞുവീഴ്ചക്കിടയില്‍ മരിച്ച മലയാളി ജവാന്‍ നാദാപുരം വളയം കല്ലുനിരയിലെ ആലച്ചേരിക്കണ്ടി ഷൈജു(25)വിന്റെ മൃതദേഹം എന്ന് നാട്ടിലെത്തുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. മരണവിവരം സൈനിക കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു എന്നതല്ലാതെ എന്ന് നാട്ടിലെത്തിക്കുമെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് നിയന്ത്രണ രേഖയില്‍ ഖുരസ് സെക്ടറിലെ 109 ഇന്‍ഫന്ട്രി ബ്രിഗേഡിന്റെ പരിധിയിലാണ് ഷൈജു ഉള്‍പ്പടെയുള്ള 16 ജവാന്‍മാരുടെ ജീവനെടുത്ത മഞ്ഞുവീഴ്ച ഉണ്ടായത്.

മൃതദേഹങ്ങള്‍ ഇതുവരെ പൂര്‍ണമായും കണെ്ടടുക്കാനായിട്ടില്ലെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്. കണെ്ടടുക്കുന്ന മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ച ശേഷം ഓരോരുത്തരുടേയും സ്വദേശത്തേക്ക് അയക്കാനാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക