Image

മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഈശ്വര കാരുണ്യം: ഡോ. ജോസ് കാനാട്ട്

അനില്‍ പെണ്ണുക്കര Published on 25 March, 2017
മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഈശ്വര കാരുണ്യം: ഡോ. ജോസ് കാനാട്ട്
ദീപിക ദിനപ്പത്രം ഏര്‍പ്പെടുത്തിയ2017ലെ 'പ്രവാസിരത്‌ന'പുരസ്‌കാരം പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ: ജോസ് കാനാട്ടിനു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. 

കേരളീയ സമൂഹത്തില്‍ ദീപിക ദിനപത്രം നേടിയെടുത്ത സ്ഥാനം മറ്റുപത്രങ്ങളില്‍ നിന്നും വ്യത്യസ്തത ഉള്ളതാണെന്ന്ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. എല്ലാ പത്രങ്ങളും വളരെ ആവേശത്തോടെ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ദീപിക അത്തരം വാര്‍ത്തകളുടെ സത്യാവസ്ഥ അറിഞ്ഞശേഷം മാത്രമേ നല്‍കുകയുള്ളൂ. അതാണ് പത്ര ധര്‍മ്മം. അത് ഇന്നും ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നത്തിന്റെ ഭാഗമാണ് ജോസ് കാനാട്ട് ഉള്‍പ്പെടയുള്ളവര്‍ക്കു ലഭിച്ച പുരസ്‌കാരമെന്നു അദ്ദേഹം പറഞ്ഞു. കേരളത്തിലും കേരളത്തിന് പുറത്തും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ നാല് പ്രഗത്ഭ വ്യക്തിത്വങ്ങളെ കണ്ടെത്തുമ്പോള്‍ അവര്‍ക്കു വീണ്ടും പുരസ്‌കാരങ്ങള്‍ ലഭിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

കുമരകം ബാക് വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിലെ പ്രഗത്ഭരായ ക്ഷണിക്കപ്പെട്ട സദസിന് മുന്‍പിലാണ് ചടങ്ങുകള്‍ നടന്നത്.

വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും മലയാളത്തിന്റെ അക്ഷരമുത്തശ്ശിയായ ദീപിക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു . ആതുര സേവനം, വിദ്യാഭ്യാസം, പ്രവാസി സംഘടനാ രംഗം, തൊഴില്‍ രംഗം, തുടങ്ങിയവയില്‍ നല്‍കിയ നിസ്തുലമായ സേവനങ്ങള്‍ക്ക്നാ
ണ്   അവാര്‍ഡ്. 

മാര്‍ അതാനേഷ്യസ് മാനേജര്‍ റെവ. ഡോക്ടര്‍ ജോര്‍ജ് ഞാറക്കുന്നേല്‍, ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത്, ഓവര്‍സീസ് പ്ലെസ് മെന്റ് മാനേജിങ്ങ് ഡയറക്ടര്‍ രജി പ്രൊത്താസിസ് എന്നിവര്‍ക്കാണ് മറ്റു പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

പ്രവാസി മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ രംഗത്തു നല്‍കിയ മറ്റു സാംസ്‌കാരിക സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് ജോസ് കാനാട്ടിനു പുരസ്കാരം നല്‍കി ദീപിക ആദരിച്ചത്.

ദീപിക ദിനപ്പത്രം നല്‍കുന്ന ഈ ആദരവ് തന്റെ സംഘടനാ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരിക്കുമെന്നു ഡോ: ജോസ് കാനാട്ട് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ദീപികയുടെ അംഗീകാരം അമൂല്യമായ നിധിയായി മനസ്സില്‍ സൂക്ഷിക്കുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പത്രം നല്‍കുന്ന അംഗീകാരത്തെ വലിയ അഭിമാനമായി കാണുന്നു.

വലിയ ഉത്തരവാദിത്വമാണിത്. ഇനിയുള്ള പ്രവര്‍ത്തനത്തില്‍ ഈ ഉത്തരവാദിത്വം ആത്മാര്‍ത്ഥമായി പ്രകടിപ്പിക്കുവാന്‍ ശ്രമിക്കും. എനിക്ക് മറ്റുള്ളവരെ സഹായിക്കുവാന്‍ സാധിച്ചതില്‍ ഈശ്വരന്‍ നല്‍കിയ സമ്പത്ത്, മനസ്സ് ഒക്കെ വിനിയോഗിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ജോസ് കാനാട്ട് അറിയിച്ചു.

ദീപിക മാനേജിങ്ങ് ഡയറക്ടര്‍ റെവ.ഡോക്ടര്‍ മാണി പുതിയിടം അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം എം എല്‍ എ യും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. എം എല്‍ എ മാരായ സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, പ്രേം പ്രകാശ് റെവ. ഡോക്ടര്‍ റെജി വര്‍ഗീസ്, ബാബു വല്ലപ്പുര എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
രാഷ്ട്ര ദീപിക മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ത്രാസിസ് ജോസഫ് സ്വാഗതവും ദീപിക മാനേജര്‍ മാത്യു കൊല്ലമല കരോട്ട് നന്ദിയും പറഞ്ഞു. 
മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഈശ്വര കാരുണ്യം: ഡോ. ജോസ് കാനാട്ട് മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഈശ്വര കാരുണ്യം: ഡോ. ജോസ് കാനാട്ട് മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഈശ്വര കാരുണ്യം: ഡോ. ജോസ് കാനാട്ട് മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഈശ്വര കാരുണ്യം: ഡോ. ജോസ് കാനാട്ട് മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഈശ്വര കാരുണ്യം: ഡോ. ജോസ് കാനാട്ട് മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഈശ്വര കാരുണ്യം: ഡോ. ജോസ് കാനാട്ട് മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഈശ്വര കാരുണ്യം: ഡോ. ജോസ് കാനാട്ട് മറ്റുള്ളവരെ സഹായിക്കാന്‍ അവസരം ലഭിച്ചത് ഈശ്വര കാരുണ്യം: ഡോ. ജോസ് കാനാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക