Image

എം.ജി യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം; എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

Published on 24 February, 2012
എം.ജി യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം; എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു
കോട്ടയം: അതിരമ്പുഴയില്‍ എം.ജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ സംഘര്‍ഷം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം വില്‍സണ്‍ ജെ.അഗസ്റ്റിന് കുത്തേറ്റു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അറസ്റ്റിലായ രണ്ടു പേര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ്. കൊച്ചിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാമ്പസില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത സംഭവം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക