Image

പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദസംഘത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണം

Published on 24 February, 2012
പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദസംഘത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സൗഹൃദ സംഘത്തിലുണ്ടായിരുന്നവരുടെ എണ്ണവും അവരെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങളും അറിയിക്കണം.   കഴിഞ്ഞ 10 വര്‍ഷങ്ങളിലെ പൂര്‍ണ വിവരങ്ങള്‍ അറിയിക്കണമെന്നാണു നിര്‍ദേശം. ഹജ്ജ് സബ്‌സിഡിക്കുള്ള മാനദണ്ഡങ്ങളും അറിയിക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, പുതിയ ഹജ്ജ് നയം സംബന്ധിച്ചു വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാനു കൂടുതല്‍ സമയം അനുവദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക