Image

ലാലൂര്‍ മാലിന്യ പ്രശ്‌നം: കെ.വേണു നിരാഹാരം അവസാനിപ്പിച്ചു

Published on 24 February, 2012
ലാലൂര്‍ മാലിന്യ പ്രശ്‌നം: കെ.വേണു നിരാഹാരം അവസാനിപ്പിച്ചു
തൃശൂര്‍: ലാലൂരിലെ മാലിന്യപ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട്‌ കെ.വേണു തുടര്‍ന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെയും ഉറപ്പിന്‍മേലാണ്‌ സമരം പിന്‍വലിക്കുന്നതെന്ന്‌ കെ.വേണു വ്യക്തമാക്കി. ലാലൂരില്‍ നിന്നുള്ള മാലിന്യനീക്കവും വികേന്ദ്രീകൃത സംസ്‌കരണ പദ്ധതിയുടെ ആരംഭവവും ഉടനെ ആരംഭിക്കുമെന്ന്‌ ഉറപ്പ്‌ ലഭിച്ചതിനാലാണ്‌ ഉപവാസം അവസാനിപ്പിക്കുന്നതെന്ന്‌ വേണു പറഞ്ഞു.

ഇക്കഴിഞ്ഞ 14നാണ്‌ കോര്‍പറേഷനു മുന്നിലെ സമരപന്തലില്‍ കെ.വേണു നിരാഹാരം ആരംഭിച്ചത്‌.

സര്‍ക്കാര്‍ ലാലൂരില്‍ നിശ്ചയിച്ച നടപടികള്‍ രണ്ടുമാസം നിരീക്ഷിക്കും. അതിനകം മാലിന്യമല പൂര്‍ണ്ണമായും നീക്കുകയും ലാംപ്‌സ്‌ പദ്ധതി ആരംഭിക്കുകയും ചെയ്‌തില്ലെങ്കില്‍ സമരം വീണ്ടും ആരംഭിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക