സാലീസ്‌ബെറി : പ്രശസ്‌ത തിരുവചന പ്രഗോഷകനും കോഴിക്കോട് MCBS പ്രോവിന്‍ഷ്യാലും ആയ
ഫാ ജോസഫ് മുളങ്ങാട്ട് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം മാര്‍ച് 6,7 തീയതികളില്‍
സാലീസ്‌ബെറിയില്‍ നടത്തപ്പെടുന്നു.വലിയ നോമ്പില്‍ മാനസ്സികമായും , ആത്മീയമായും
നവീകരണം പ്രാപിച്ചു , കുടുംബ അന്തരീക്ഷത്തില്‍ സ്‌നേഹത്തിന്റെയും
സമര്‍പ്പണത്തിന്റെയും ക്ഷമയുടെയും ദൈവ കൃപ, സ്വന്തമാക്കുവാനും , ഈശ്വരാനുഭവം
കൈവരിക്കുന്നതിനും ജോസഫച്ചന്റെ ധ്യാന ശുശ്രുക്ഷ സഹായകരമാകും.
തിരു വചനം
ശ്രവിച്ചു ,നവീകരണത്തിലൂടെ സമാധാനവും സ്‌നേഹവും ഐക്യവും കുടുംബങ്ങളില്‍ ഗാഡമായി
നിറയുന്നതിനും, ദൈവീക കരവലയത്തില്‍ കുടുംബം സുരക്ഷിതമായി അനുഗ്രഹത്തോടെ മുന്നോട്ടു
ചലിക്കുവാനും കുടുംബത്തെ ദൈവത്തോട് ചേര്‍ത്തു വെക്കുവാനും ഈ അത്മീയ ശുശ്രുക്ഷകള്‍
ഉപകരിക്കും.
ലോക രക്ഷക്കായി മരക്കുരിസ്സില്‍ ജീവത്വാഗം ചെയ്യുകയും,
ലോകത്തിനു പ്രതീക്ഷ തന്റെ ഉദ്ധാനത്തിലൂടെ നല്‍കുകയും ചെയ്‌ത അനുസ്‌മരണത്തിന്റെ ആ
വലിയ ആഴ്‌ചയിലേക്ക് നവീകരണത്തിലൂടെ ഒരുങ്ങി ചരിക്കുവാന്‍ ഈ ദ്വിദിന
ധ്യാനത്തിലേക്ക് സാലീസ്‌ബെറി പ്രെയര്‍ ഗ്രൂപ്പ് ഏവരെയും സവിനയം
ക്ഷണിക്കുന്നു.
ധ്യാന സമയം
മാര്‍ച്ച് 6 നും7 നും (ചൊവ്വയും ബുധനും )
വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെ.
ധ്യാന വേദി.
ഹോളി റെഡീമര്‍
ചര്‍ച്ച്, ഫോതെര്‍ബി ക്രെസന്റ്, സാലീസ്‌ബെറി SP1 3EG