Image

വീടില്ലാത്ത കേരളത്തിലെ സാധുജനങ്ങള്‍ക്കു വീടുകള്‍; ഫൊക്കാന ഒരു ദൗത്യം കൂടി ഏറ്റെടുക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 21 March, 2017
വീടില്ലാത്ത  കേരളത്തിലെ സാധുജനങ്ങള്‍ക്കു വീടുകള്‍; ഫൊക്കാന ഒരു ദൗത്യം കൂടി ഏറ്റെടുക്കുന്നു
ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ സദാ ജാഗരൂഗരായ ഫൊക്കാന പുതിയ ഒരു ദൗത്യം പ്രഖ്യാപിക്കുകയാണ്. പുതിയ തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന ഭരണസാരഥ്യം ജീവകാരുണ്യ മേഖയില്‍ പുതിയൊരു ബൃഹത് പദ്ധതിയ്ക്കു തുടക്കം കുറിക്കുന്നു.'ഭവനദാനം.' വീടില്ലാത്തവര്‍ക്കു  വീടുകള്‍ വച്ചുകൊടുക്കുന്ന മഹത്തായ പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന അര്‍ഹര്‍ക്ക് വീടുപണിത് താക്കോല്‍ നല്കും.ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഓരോ വീട് നിര്‍മ്മിച്ച് നല്‍കുന്നു.തുടര്‍ന്ന് ഈ പദ്ധതി താലൂക്ക് പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു വളരെ വിപുലമായ ജീവകാരുണ്യ പദ്ധതിയായി മാറ്റുകയാണ് ലക്ഷ്യം എന്ന് പ്രസിഡന്റ് തമ്പി ചാക്കോയും  സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അഭിപ്രായപ്പെട്ടു. ഇതിനുവേണ്ടി കേരളാ ഗവണ്‍മെന്റ്മായി  സഹകരിച്ചു പ്രവര്‍ത്തിക്കും.  ഈ സ്വപ്നപദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ ആയി ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ്കൂടി ആയ ജോയ് ഇട്ടനെ നിയമിച്ചു.

ഒരു സംഘടന ജനകീയമാകണമെങ്കലില്‍ അത് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളോടു എപ്പോഴും ചേര്‍ന്നു നില്ക്കണം എന്ന ശരിയായ ചിന്തയുടെ ഭാഗമായാണ്  ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇരുത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ കേരളത്തില്‍ കേരളത്തില്‍ കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്തവരുണ്ടെന്ന് സത്യം കണ്ടെത്താന്‍ സോമാലിയന്‍ ഉപമയൊന്നും വേണ്ടതില്ല. പട്ടിണികൊണ്ടും മഴയും വെയിലുംകൊണ്ടും ജീവിക്കുന്നവരും  നമ്മുടെ കേരളമണ്ണില്‍ സുലഭമമാണ്. ഈ സത്യം ഇങ്ങു ഏഴാംകടലിനക്കരെ ഇരിക്കുന്ന അമേരിക്കന്‍ മലയാളികള്‍ കാണുന്നു. അതിനുള്ള ഒരു എളിയ പരിഹാരമാണ് ഫൊക്കായുടെ പുതിയ പ്രഖ്യാപനം.

ഫൊക്കാനയുടെ 2016 18കമ്മിറ്റിയാണ് പുതിയ സ്വപ്നപദ്ധതിയ്ക്കു രൂപം നല്കിയിരിക്കുന്നത്.അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞതായി പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ ,ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ്കൂടി ആയ ജോയ് ഇട്ടന്‍ അറിയിച്ചു .

അമേരിക്കന്‍ മലയാളികളുടെ മനസ്സറിയുന്ന പുതിയ നേതൃത്വം ഫൊക്കാനയ്ക്കു പുതിയ ദിശബോധവും മുഖവും നല്കാനാണ് ശ്രമിക്കുന്നത്. അവശര്‍ക്കൊപ്പം നടക്കാനും സമൂഹത്തിന്റെ താഴെതട്ടുകളിലേക്ക് ഇറങ്ങിചെല്ലാനും തങ്ങള്‍ പ്രതിജഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഭവനദാന പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവുംമെയ് മാസം ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന കേരളം കണ്‍ വന്‍ഷനില്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

വീടില്ലാത്ത  കേരളത്തിലെ സാധുജനങ്ങള്‍ക്കു വീടുകള്‍; ഫൊക്കാന ഒരു ദൗത്യം കൂടി ഏറ്റെടുക്കുന്നു
Join WhatsApp News
Vincent emmanuel 2017-03-21 08:11:25
I am glad that fokana is taking initiative to help the families who do not have homes in kerala. All the purambokku house have disappeared because of the commendable  work by such organisations.But accountability is a must. As journalists, we will be watching what you are doing since these promises affects all of us. Promise only what you can do, provide the proof and do what you promise. Years ago some of us promised millions of dollars to  cochin airport. It turned out to be all gas.Thampy chacko a hardworker,I am sure will keep these promises. so please stick to the promises you make.
regards. vincent emmanuel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക