Image

വിയന്നയില്‍ ഇന്ത്യന്‍ എംബസിയുടെ ഇന്ത്യന്‍ മൂവി ഈവനിംഗ്‌

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 24 February, 2012
വിയന്നയില്‍ ഇന്ത്യന്‍ എംബസിയുടെ ഇന്ത്യന്‍ മൂവി ഈവനിംഗ്‌
വിയന്ന: 2010 ജൂലൈയില്‍ റിലീസായ പ്രശസ്‌ത ഹിന്ദി സിനിമ ഉടാന്‍ (വിമാനം) ഓസ്‌ട്രിയയിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ ആറിന്‌ വൈകുന്നേരം വിയന്നയിലെ ഇന്ത്യന്‍ എംബസി ബിസിനസ്‌ സെന്ററില്‍ പ്രദര്‍ശിപ്പിക്കുന്നു.

ഹിന്ദി ഫിലിം സംവിധായകന്‍ വി. മോട്ട്‌ വാനേ സംവിധാനം ചെയ്‌ത ചിത്രത്തില്‍ രജത്‌ ബര്‍മേച്ചയും റോണിത്‌ റോയിയുമാണ്‌ പ്രധാന അഭിനേതാക്കള്‍. 138 മിനിറ്റു ദൈര്‍ഘ്യമുള്ള സിനിമ ഇംഗ്ലീഷ്‌ സബ്‌ റ്റൈറ്റിലോടെയാകും പ്രദര്‍ശിപ്പിക്കുക. പ്രശസ്‌ത കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്‌ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ചലച്ചിത്രമാണ്‌ ഉടാന്‍.

2010 ല്‍ ഇറ്റലിയില്‍ നടന്ന ഗിഗോണി ഫിലിം ഫെസ്റ്റിവലില്‍, ബെസ്റ്റ്‌ ഓഡിയന്‍സ്‌, ബെസ്റ്റ്‌ മ്യൂസിക്‌ സ്‌കോര്‍ എന്നീ അവാര്‍ഡുകളും സിനിമയ്‌ക്ക്‌ ലഭിച്ചിട്ടുണ്‌ട്‌. സൗജന്യമായി പ്രദര്‍ശിപ്പിക്കുന്ന ചിത്രം കാണുവാന്‍ താത്‌പര്യമുള്ളവര്‍ വിയന്നയിലെ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റായ www.indianembassy.at -ല്‍ രജിസ്റ്റര്‍ ചെയ്യേണ്‌ടതാണ്‌.
വിയന്നയില്‍ ഇന്ത്യന്‍ എംബസിയുടെ ഇന്ത്യന്‍ മൂവി ഈവനിംഗ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക