Image

ഗര്‍ഭനിരോധന ഗുളികയുടെ അമിത ഉപയോഗം സ്‌ട്രോക്കിന്‌ കാരണമാകും

Published on 24 February, 2012
ഗര്‍ഭനിരോധന ഗുളികയുടെ അമിത ഉപയോഗം സ്‌ട്രോക്കിന്‌ കാരണമാകും
ഗര്‍ഭനിരോധന ഗുളികകളുടെ അമിതോപയോഗം സ്‌ട്രോക്കിന്‌ കാരണമാകുമെന്ന്‌ റിപ്പോര്‍ട്ട്‌. ഗുളികയുടെ അമിത ഉപയോഗം മൂലം രക്തം കട്ടപിടിക്കുന്നതാണ്‌ സ്‌ട്രോക്കിന്‌ കാരണാകുന്നത്‌. കൂടാതെ പാരമ്പര്യം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദ്രോഗം, അമിതവണ്ണം, മദ്യപാനം എന്നിവയും സ്‌ടോക്കിന്‌ കാരണമാണ്‌.

തലച്ചോറില്‍ രക്തസ്രാവമുണ്ടാകുമ്പോള്‍ തലവേദന അനുഭവപ്പെടുന്നതും പെട്ടെന്നുണ്ടാകുന്നതും തീവ്രമായതുമായ തലവേദന, ഉറക്കമെണീക്കുമ്പോള്‍ അനുഭവപ്പെടുന്ന തലവേദന തുടങ്ങിയവ ലക്ഷണങ്ങളാണ്‌. മുഖം, കൈകള്‍, കാലുകള്‍ എന്നിവയിലെ പേശികള്‍ ദുര്‍ബലമാകുന്നു. മിക്കപ്പോഴും ശരീരത്തിന്റെ ഒരു വശത്തെ അവയവങ്ങളാണു ദുര്‍ബലമാകുന്നത്‌.

അള്‍ട്രാസൗണ്ട്‌ പരിശോധന, തലയുടെ സിടി സ്‌കാന്‍, ഇസിജി എന്നിവയിലൂടെ രോഗനിര്‍ണ്ണയം നടത്താം. തീവ്രമായ സ്‌ട്രോക്‌ സംഭവിച്ചവര്‍ ദീര്‍ഘകാലം നീണ്ടു നില്‌ക്കുന്ന ചികിത്സവേണ്ടിവരും.
ഗര്‍ഭനിരോധന ഗുളികയുടെ അമിത ഉപയോഗം സ്‌ട്രോക്കിന്‌ കാരണമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക