Image

കപ്പലിലെ പരിശോധനയിലൂടെ എല്ലാ കാര്യങ്ങളും പുറത്തുവരും: ഇറ്റാലിയന്‍ വിദേശകാര്യസഹമന്ത്രി

Published on 24 February, 2012
കപ്പലിലെ പരിശോധനയിലൂടെ എല്ലാ കാര്യങ്ങളും പുറത്തുവരും: ഇറ്റാലിയന്‍ വിദേശകാര്യസഹമന്ത്രി
ന്യൂഡല്‍ഹി: കടലില്‍ 2 മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കപ്പലിലെ പരിശോധനയിലൂടെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്ന്‌ ഇറ്റാലിയന്‍ വിദേശകാര്യസഹമന്ത്രി സറ്റഫാന്‍ ഡി മിസ്‌തുറ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്‌തിയുണ്ട്‌. ഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി രഞ്‌ജന്‍ മത്തായിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍.

അതിനിടെ ശനിയാഴ്‌ച കപ്പല്‍ പരിശോധിക്കുമെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ വ്യക്തമാക്കി. പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെടുക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക