Image

ചെന്നൈ അഡയാര്‍ ഫോര്‍ട്ടീസ്‌ മലര്‍ ആശുപത്രി നഴ്‌സുമാര്‍ സമരത്തില്‍

Published on 24 February, 2012
ചെന്നൈ അഡയാര്‍ ഫോര്‍ട്ടീസ്‌ മലര്‍ ആശുപത്രി നഴ്‌സുമാര്‍ സമരത്തില്‍
ചെന്നൈ: ഡല്‍ഹിയിലും കേരളത്തിലും നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിന്‌ ചുവടുപിടിച്ച്‌ ചെന്നൈയിലും നഴ്‌സുമാര്‍ സമരത്തില്‍. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന ആവശ്യവുമായി അഡയാര്‍ ഫോര്‍ട്ടീസ്‌ മലര്‍ ആശുപത്രിയിലെ 200ഓളം നഴ്‌സുമാരാണ്‌ ബുധനാഴ്‌ച രാത്രി മുതല്‍ പണിമുടക്ക്‌ ആരംഭിച്ചത്‌. തുച്ഛവേതനമാണ്‌ തങ്ങള്‍ക്ക്‌ ലഭിക്കുന്നതെന്ന്‌ നഴ്‌സുമാര്‍ പറയുന്നു. വേതനവര്‍ധന ആവശ്യപ്പെട്ട്‌ ഫെബ്രുവരി 29 മുതല്‍ പണിമുടക്കുമെന്ന്‌ ചൂണ്ടിക്കാട്ടി മാനേജ്‌മെന്റിന്‌ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍, പ്രതികാരനടപടികളുടെ ഭാഗമായി നഴ്‌സുമാരെ ലേഡീസ്‌ ഹോസ്റ്റലില്‍നിന്ന്‌ സൗകര്യം കുറഞ്ഞ മറ്റൊരു കെട്ടിടത്തിലേക്ക്‌ മാനേജ്‌മെന്റ്‌ മാറ്റിയതോടെയാണ്‌ സമരം തുടങ്ങിയത്‌. ഇവിടെ ജോലിചെയ്യുന്ന നഴ്‌സുമാരില്‍ ഏറിയ പങ്കും മലയാളികളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക