Image

മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു

അനില്‍ മാത്യു ആശാരിയത്ത് Published on 24 February, 2012
മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു
ഡാളസ്സ് (ടെക്‌സാസ്): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായിരുന്ന സഭാരത്‌നം അഭി. ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തായുടെ ദേഹവിയോഗത്തില്‍ പ്ലേനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക അനുശോചനം രേഖപ്പെടുത്തി.

ഞായറാഴ്ച വി. കുര്‍ബ്ബാനയോടനുബന്ധിച്ച് അസി.വികാരി റവ.ഫാ.ബിനു മാത്യൂവിന്റെ ധൂപപ്രാര്‍ത്ഥനാന്തരം മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി മെംബര്‍ തോമസ് രാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ദീര്‍ഘകാലം ഓര്‍ത്തഡോക്‌സ് യുവജനപ്രസ്സ്ഥാനത്തിന്റെ പ്രസിഡന്റായിരുന്ന അഭി. തിരുമേനി യുവജനങ്ങളുടെ ആത്മീയപ്രബോധകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നുവന്ന് തോമസ് രാജന്‍ അനുസ്മരിച്ചു

ഇടവക വികാരി റവ.ഫാ. റെജി മാത്യു അനുവാദകനായി അവതരിപ്പിച്ച അനുശോചന പ്രമേയം ഇടവകാംഗങ്ങള്‍  പ്രാര്‍ത്ഥനയോടെ അംഗീകരിച്ചു.
മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തായുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക