Image

ദൈവം ശിക്ഷിക്കപ്പെടണം (ചെറിയാന്‍ തോമസ്)

Published on 13 March, 2017
ദൈവം ശിക്ഷിക്കപ്പെടണം (ചെറിയാന്‍ തോമസ്)
സെന്‍സേഷണല്‍ വാര്‍ത്തകളുടെ കാലമാണിത്. ലക്ഷ്മിനായരുടെ വിദ്യാര്‍ത്ഥി പീഢനത്തില്‍ തുടങ്ങി അതിന്റെ സെന്‍സേഷന്‍ കെട്ടടങ്ങും മുമ്പ് പള്‍സറും പ്രമുഖരും വാര്‍ത്തയുടെ സെന്‍സേഷന്‍ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ച് ടിവിയിലും പത്രങ്ങളിലും ഉത്സവം നടത്തികൊണ്ടിരിക്കയായിരുന്നു.

അപ്പോഴതാ വരുന്നു റോബിനച്ചനും പതിനാറ് വയതിനിലെ ദിവ്യ ഗര്‍ഭവും. ഇതിന്റെ ചൂടാറും മുന്‍പെ പറയാന്‍ തോന്നിയത് പറഞ്ഞില്ലെങ്കില്‍ അടുത്ത സെന്‍സേഷന്‍ ന്യൂസ് വന്ന് റോബിന്‍ സെന്‍സേഷനും അകാലത്തില്‍ കാലഹരണപ്പെട്ട് പോകും.

പതിനാറ് വയസ്സുപോലും തികയാത്ത ഒരു പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ റോബിനച്ചനെ മാതൃപരമായി ശിക്ഷിക്കണം എന്നു തന്നെയാണ് ഇതിനോട് പ്രതികരിച്ച ഭൂരിപക്ഷവും ആവിശ്യപ്പെട്ടത്. ഈക്കാര്യത്തില്‍ പോലീസിന്റെ ഇതുവരെയുള്ള സമീപനം പ്രശംസനാര്‍ഹമണ്. അതേ സമയം, ഈ
കേസും ഒരിടത്തുമെത്താതെ ആരും ശിക്ഷിക്കപ്പെടാതെ തേഞ്ഞുമാഞ്ഞ് പോകുമെന്ന് മറിയക്കുട്ടി കൊലക്കേസ് മുതല്‍ സിസ്റ്റര്‍ അഭയയുടെ കേസ്സ് വരെ ചൂണ്ടിക്കാട്ടി നമ്മള്‍ നെടുവീര്‍പ്പിടുമ്പോള്‍ ഒരു നേരത്തെ കടുക്കാവെള്ളം കുടി മാറ്റിവെച്ച് അച്ചന്മാര്‍ ആശ്വസിക്കുന്നു.

ഒരു കത്തോലിക്ക പുരോഹിതനെ ശിക്ഷിക്കാന്‍ കര്‍ത്താവിന് മാത്രമാണ് അധികാരം എന്നാണ് സഭയുടെ അസ്പ്യശ്യമായ പ്രഭാവശക്തതി അറിയാവുന്ന തിജച്ചും നിഷ്കളങ്കരായ കൊച്ചച്ചന്മാര്‍ പ്രതികരിക്കുന്നത്. അതിലും നിഷ്കളങ്കമായിരുന്നു സഭയുടെ സണ്ടെ ഷലോം എന്ന ഞായറഴ്ചയുടെ സമാധാനം വിതറുന്ന ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനം. അതില്‍ പാവം റോബിനച്ചനെ പതിനഞ്ച് വയസുകാരി പ്രലോഭിപ്പിച്ച് സ്വയം ഗര്‍ഭം ധരിച്ച് അച്ചനെ അച്ഛനാക്കിയെന്നാണ് എഴുതിപ്പിടിപ്പിക്ലത്. എന്നാല്‍ അത്രക്കൊന്നും നിഷ്കളങ്കനല്ലാത്ത ആലഞ്ചേരിപിതാവ് പത്ര സമ്മേളനത്തില്‍ വളരെ വേദനയോടെ പറഞ്ഞ് നിര്‍ത്തിയതിങ്ങനെയാണ്. "കൊട്ടിയൂര്‍ കേസില്‍ വൈദികന്റെത് ഗുരുതരമായ തെറ്റാണ് ഒരു കാരണവശാലും ഈ കേസില്‍ സഭ വൈദികനെ സംരക്ഷിക്കില്ല. പോലീസിന്റെ അന്വേഷണത്തില്‍ സഭ പൂര്‍ണമായും സഹകരിക്കും''. പോലീസിന്റെ അന്വേഷണത്തില്‍ സഭ സഹകരിക്കും പോലും!

സംഘടിത കത്തോലിക്ക സഭയെ പോലീസിന് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ലയെന്നുള്ള ധാര്‍ഷ്ഠ്യത്തില്‍ നിന്ന് ഉടലെടുത്ത കപടവിനയം ആയിരുന്നില്ലേയത്? പോലീസിന്റെ കേസില്‍ സഹകരിക്കുക എന്നത്
നിയമപരമായ കര്‍ത്തവ്യമാണ് അല്ലാതെ പ്രതിസ്ഥാനത്ത് നില്ക്കുന്ന സഭയുടെ ഔദാര്യമല്ല. പിന്നെ ഈ കേസില്‍ സഭ വൈദികനെ സംരക്ഷിക്കില്ലായെന്നു പറഞ്ഞത് വ്യംഗ്യത്തിലാശങ്കയല്ലേ പിതാവേ? അപ്പോള്‍ എഡ്വിന്‍ ഫിഗറസ്, രാജു കൊക്കന്‍, ആരോഗ്യരാജ്, കോട്ടുരാന്‍ തുടങ്ങിയ അനേകം വൈദികരെ സഭ സംരക്ഷിച്ചുവെന്നല്ലേ അതിന്റെയര്‍ത്ഥം?

സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കന്മാരും മതമേലധ്യഷന്മാരും ഈ കൊടും ക്രൂരത്തയെക്കുറിച്ച് പ്രതികരിക്ലപ്പോള്‍ ഒരാമുഖത്തോടെയാണ് തുടങ്ങിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും സഭക്കും സഭാവിശ്വാസത്തിനും ഇതുകൊണ്ട് യാതൊരു കളങ്കവും ഉണ്ടാകരുതെന്നും ആവര്‍ത്തിച്ച് അടിവരയിട്ട് പറഞ്ഞുറപ്പാക്കിട്ട് മാത്രമാണ് റോബിനെ ക്രൂശിക്കണമെന്ന് ആക്രോശിച്ചത്. ദേവാലയങ്ങളില്‍ വെച്ച് നടക്കുന്ന അതിക്രമങ്ങള്‍ ദേവാലയത്തിന്റെ അഥവാ ദൈവത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് വേര്‍ തിരിച്ച് നിര്‍ത്തി കാണുമ്പോള്‍ നമ്മള്‍ക്ക് മനസിലാകാതെ പോയ ഒരു വിശ്വസത്യമുണ്ട്. ഹിന്ദുവും മുസല്‍മാനും നസ്രാണിയും ഒരുപോലെ ഭയക്കുന്ന സത്യം. നിഷ്കളങ്കരായ പിഞ്ച് കുട്ടിജളെ പരിശുദ്ധ ദേവാലയത്തിലും യത്തീംഖാനയിലും ദേവന്മാര്‍ കുടിജൊള്ളുന്ന അമ്പലങ്ങളിലും വച്ച് പുരോഹിതര്‍ പീഢിപ്പിച്ചപ്പോള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അവരുടെ സര്‍വ്വശജ്തനായ ദൈവം എവിടെ പോയിരിക്കയായിരുന്നു എന്ന സത്യം? ഈ ചോദ്യം അകകണ്ണടഞ്ഞു പോയ റാന്‍ മൂളികളായ വിശ്വാസികളുടെ മനസില്‍ ഒരു പക്ഷെ പൊങ്ങിവരാന്‍ ഇടയാകുകയാണെങ്കില്‍ അത് പ്രതിരോധിക്കാന്‍ വേണ്ടിയാണ് മുഖവരെയോടെ എല്ലാവരും പ്രതികരിച്ചത്, പ്രതികരിച്ചുകൊണ്ടേയിരിക്കുന്നത്.

നമ്മള്‍ക്ക് അറിവ് വെക്കുന്നതിന് മുന്‍പെ പഠിപ്പിച്ചതും ഇപ്പോഴും സഭയും അതിലെ ഇടയന്മാരും അടിവരയിട്ട് പഠിപ്പിക്കുന്നതുമായ ഒരു കാര്യമാണ് ദേവാലയത്തിന്റെ പരിശുദ്ധി; പിന്നെ അതില്‍ വസിക്കുന്ന സര്‍വ്വശക്തനായ, തൂണിലും തുരുമ്പിലും കുടി കൊള്ളുന്ന, എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വിളിപ്പുറത്ത് നില്ക്കുന്ന ദൈവം. ദൈവത്താല്‍ അസാദ്ധ്യമായതൊന്നും ഈ ലോകത്തിലിലെന്നും കണ്ണിലെ കൃഷ്ണമണി പോലെ നമ്മളെ എപ്പോഴും കാത്തു സൂക്ഷിക്കുവെന്നും
എല്ലാ ഞായറാഴ്ചകളിലും സന്ധ്യാപ്രാര്‍ത്ഥനയിലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ദൈവവചനം നമ്മളെ വിശ്വസിപ്പിക്കുന്നു. അതുകൊണ്ട് ദൈവം കാത്തു കൊള്ളുമെന്ന ഉറച്ച വിശ്വാസത്തിലാണ് നമ്മള്‍ പള്ളിയില്‍ പോകുന്നതും നമ്മളുടെ കുട്ടികളെ ഒരു ഭയവുമില്ലാതെ പള്ളിയിലേക്ക് അയക്കുന്നതും. ആ ഉറച്ച വിശ്വാത്തിലല്ലെ കൊട്ടിയൂരിലും തൈക്കാട്ടുശ്ശേരിയിലും കുട്ടികള്‍ പള്ളിമേടയിലേക്ക് പോയത്? ആ വിശ്വാസമല്ലേ ദൈവം സാക്ഷി നിര്‍ത്തിയവിടെ പിച്ചി ചീന്തപ്പെട്ടത്? ഇവിടെ ദൈവത്തിന്റെ പരിശുദ്ധമായ വിശ്വാസ ഉടമ്പടി തകര്‍ക്കപ്പെട്ടിരിക്കുന്നു. ആ വിശ്വാസം ഒരിക്കലെങ്കിലും ഹനിക്കപ്പെട്ടാല്‍ ദൈവത്തിന്റെ വിശ്വാസ്യത എന്നെന്നേക്കുമായി നഷ്ടപ്പെട്ടില്ലേ? എന്നാല്‍ ഒരിക്കല്‍ മാത്രമല്ല.

നൂറ്റാണ്ടുകളായി ആ പരിശുദ്ധ നിയമം ലംഘിക്കപ്പെട്ടുകൊണ്ടിക്കയാണ്. അതുകൊണ്ട് ഇനിയെങ്കിലും നമ്മള്‍ അന്ധവിശ്വാസത്തിനടിമകളാകാതെ വിവേജത്തോട് ചിന്തിച്ച് നമ്മുടെ കുട്ടിജളുടെ ഭാവി നശിപ്പിക്കുന്ന മതത്തിനേയും അവരുടെ നിഷ്ജ്രിയ ദൈവങ്ങളേയും വെടിഞ്ഞ് മനുഷ്യരായി ജീവിക്കാന്‍ പഠിക്കണം. മാത്രമല്ല നമ്മളുടെ അടുത്ത തലമുറയെയത് പഠിപ്പിക്കയും വേണം. അവരെ മനുഷ്യരെ സ്‌നേഹിക്കുന്നവരായി വളര്‍ത്തിയെടുക്കണം.

ഇവിടെയടുത്തുള്ള ഒരു ഡേകെയറില്‍ അനുസരണക്കേട് കാണിച്ച ഒരു കുട്ടിയെ അവിടത്തെ ജീവനക്കാരി തല്ലി അവശയാക്കി. അതറിഞ്ഞ മാതാപിതാക്കള്‍ ഡേകെയര്‍ നടത്തിയ സ്ഥാപനത്തിനെതിരെയാണ് കേസ് കൊടുത്തത്. ഡേകെയറിന്റെ മതിപ്പും വിശ്വാസ്യതയും പിന്നെയവര്‍ വാഗ്ദാനം ചെയ്തിരുന്ന സംരക്ഷണയും കണക്കിലെടുത്താണ് മാതാപിതാക്കള്‍ അവരുടെ കുട്ടിയെ
ചേര്‍ത്തതെന്നും അതുകൊണ്ട് ഡേകെയര്‍ എന്ന സ്ഥാപനമാണ് കുട്ടികളുടെ സുരക്ഷക്ക് പൂര്‍ണ ഉത്തരവാദിത്വമെന്നും അല്ലാതെ അവിടത്തെ ജീവനക്കാരല്ലഎന്നുമായിരിരുന്നു പ്രോസിക്യുഷന്‍ കേസ്.

അതുപോലെ കൊട്ടിയൂര്‍ പീഢനകേസില്‍ റോബിനച്ച നേക്കാളും ഉത്തരവാദിത്വം കത്തോലിക്കാ സഭക്കാണ്. സഭയേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം സര്‍വ്വശക്തനെന്ന് സ്വയം പ്രകീര്‍ത്തിക്കുന്ന, എന്നില്‍ വിശ്വസിക്കുന്നവരെയെല്ലാം സംരക്ഷിച്ചു കൊള്ളാമെന്ന് വിശ്വസിപ്പിച്ച ദൈവത്തിനാണ്. അതുകൊണ്ട് ദൈവവും സഭയും ഇവിടെ ശിക്ഷിക്കപ്പെടണം. ഈ തുല്യനീതി എന്നു നടപ്പാക്കാന്‍ കഴിയുമോ അന്ന് മാത്രമെ പിഞ്ചു കുഞ്ഞുങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കപ്പെടുകയുള്ളു, അന്നു മാത്രമെ ലോകത്ത് സമാധാനം കൈവരിക്കാന്‍ സാധിക്കയുള്ളൂ.

ഇത് കത്തോലിക്ക സഭയെ മാത്രം തിരഞ്ഞുപിടിച്ച് പഴി ചാരുകയല്ല. ഇവിടെയിപ്പോള്‍ കത്തോലിക്ക സഭയാണ് പ്രതിക്കൂട്ടില്‍. അതേസമയം ഒരു സാങ്കല്പിക ദൈവത്തിനെ മുന്നില്‍ നിര്‍ത്തി അബലരായമനുഷ്യരുടെ മനസും ശരീരവും ധനവും കവര്‍ന്നെടുക്കുന്ന സംഘടിത മതങ്ങളെല്ലാം ഒരു പോലെ ശിക്ഷിക്കപ്പെടണം. അതിന് മതങ്ങളെ വോട്ടര്‍ ബാങ്കായി കാണാത്ത യുക്തമായ ദിശാബോധവും ഇച്ഛാശക്തിയും നട്ടെല്ലിന് നല്ലയുറപ്പുള്ളതുമായ ഭരണനേതൃത്വം ഉണ്ടാകണം, അതു വരെ കാത്തിരിക്കാം.

-ചെറിയാന്‍ തോമസ്
Join WhatsApp News
Ninan Mathullah 2017-03-14 05:53:26

God is not responsible for all the mischief each one of us does as we are created with freewill. But God can turn around a situation to make its outcome positive in the long run. I do not justify the priest. He needs to be punished. Also I understand the pain the girl and her family going through. An accident happened. We all get into accidents for no apparent fault of our own. We happen to be at the wrong place at the wrong time. We all go through pain and suffering from such incidents.  May be years later wee see things from a different perspective. The number of priests that behave like this is a microscopic fraction of the total, if you take a statistics. Vast majority are good people. People tend to exaggerate. Most people measure others using their own yardstick. If somebody drive slower than me I might look at him and wonder where he learned driving, If he overtake me I must be wondering where he is going to get killed. To us we are the ideal person. God does not see things like this. If you look at a girl with desire God’s standards are different. If my thought not according to faith in Christ it is a sin there. When you point one finger, four fingers are pointing to you. It is easy to blame others. If this priest was one of our children or close ones we love, how we would react? We might blame it on the circumstance. We will not let anybody abuse the person and will give all the protection we can give. If your son gets into trouble with the law, what you do? Same way for the Catholic Church, when one of its members gets into trouble it is only natural for it to take care of the situation, and try not to repeat it as far as possible. It is possible that the same situation can come in your family to teach you a lesson. Most do not see the consequence of this incident ten years from now. Hope this will lead to reform in the Catholic Church. When David committed sin by taking census of the people to show off his might, it led to the death of 70,000 people. Those people were not fully innocent. God wanted to punish the people for their own sins and David’s census was only an apparent (not real) reason for it. Nobody could foresee what this incident led to- the building of the first Jerusalem temple. Same way people going through India’s independence struggle did not foresee how the British rule and its education system led to the present position of India among nations. Hope there will be reform in the Catholic Church as an outcome from this incident.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക