Image

മനു മാത്യു - അനുസമരണം (ജോണ്‍ ഇളമത)

Published on 09 March, 2017
മനു മാത്യു - അനുസമരണം (ജോണ്‍ ഇളമത)
"ഇന്നലെ ആ മരം വീണു,
ഇലകളെ തഴുകുന്ന കാറ്റില്‍ ഈണം...'

അങ്ങനെ കേട്ടുമറന്ന കവിതശകലമാണ് എന്‍െറ ഓര്‍മ്മയില്‍ എത്തുന്നത്. ഞാന്‍ പറഞ്ഞുവരുന്നത് ഇന്നലെ അന്തരിച്ച് ശ്രീ മനു മാത്യുവിനെപ്പറ്റിയാണ്. ലാനായുടെ ആംരഭ കാലം മുതല്‍ അദ്ദേഹം ഉണ്ടായിരുന്നു.ഒരു കാലഘട്ടത്തിന്‍െറ പ്രതിനിധി, അദ്ദേഹത്തിന്‍െറ ഔദ്യോഗിക ദൗത്യങ്ങളെല്ലാം തീര്‍ത്തു കടന്നു പോയിരിക്കുന്നു എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്.

"ലാനാ', എഴുത്തുകാരെ സൃഷ്ടിക്കുന്ന ഒരേണിയല്ല.എഴുത്തുകാുടെയും,ആസ്വാദകരുടെയും ഒരു കൂട്ടായ്മ! ഇന്നും ആ സംഘടന അനസ്യൂതം നടന്നുപോകന്നു.എത്രകാലമെന്ന്ചാദിച്ചാല്‍ ഏതാണ്ട് കുടിയേറ്റ തലമുറയുടെ അവസാനവരെയാകാം. ഒന്ന് ശ്രദ്ധേയമാണ്, കുടിയേറ്റ മലയാളിക്കിടയിലേക്ക് ഭാഷയുടെയും, സംസ്ക്കരത്തിന്‍െറയും പ്രകാശം പരത്താന്‍ ലാനായിക്കായിട്ടുണ്ടെന്നത് തര്‍ക്കമറ്റ സംഗതി തന്നെ. ആരംഭാലങ്ങളിലെ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ചൂടുംചൂരംനല്‍കിയ കുടിയേറ്റ എഴുത്തുകാര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ തന്നെ ഇന്ന ത്തെ മാധ്യമ പ്രസ്താനങ്ങളുടെ തായ്‌വേര് എന്ന് ് അടിവര ഇട്ട് ഇവിടെ പ്രസ്താവിക്കട്ടെ.

ശ്രീ മനു മാത്യു ആ കുുംബത്തിലെ ഒരു വിശഷാതിഥി ആയിരുന്നു.കാര്‍ട്ടൂണിസ്റ്റ്, ചിതകാരന്‍. ഒരു ഗതകാല സ്മരണ പോലെ തൂവലില്‍ പറന്നുപോയ ഒരു വിശിഷ്‌യ കലാകാരന്‍. ജീവിതത്തിന്‍െറ ഒഴുക്കില്‍ ഒരു ദേശാടന പക്ഷിപേലെ ഇന്ത്യുടെ പല ഭാഗങ്ങളിലും ചുറ്റിപറന്ന് അമരക്കയിലേക്ക് ചേക്കേറിയ ഒരു ശഷ് കലാകാരന്‍, ലാനായുടെ ആരംഭകാലത്ത് ഇവിടുത്തെ എഴുത്തുകാരുടെ പസ്തകങ്ങള്‍ ട്രങ്ക്‌പെട്ടിയിലിട്ട്, അമേരിക്ക മുഴുവന്‍ ചുമന്നു നടന്ന്, ലാനാസമ്മേളനങ്ങളില്‍ അലങ്കരിച്ച് പ്രദര്‍ശിപ്പിച്ച ആ സ്‌നേഹനിധിക്ക് സ്‌നേഹത്തിന്‍െറ നൂറുനൂറു പുഷ്പങ്ങള്‍. അദ്ദേഹത്തിന്ു,നിത്യശാന്തി നേരുന്നു. ,കുടുംബാംഗങ്ങള്‍ക്ക് സാധാനം നേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക