Image

ടീമിന്റെ ഐക്യം ഉറപ്പുവരുത്തണം: ധോണിയോടും സെവാഗിനോടും ബിസിസിഐ

Published on 23 February, 2012
ടീമിന്റെ ഐക്യം ഉറപ്പുവരുത്തണം: ധോണിയോടും സെവാഗിനോടും ബിസിസിഐ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൗഹൃദാന്തരീക്ഷം ഉറപ്പുവരുത്താന്‍ ബിസിസിഐ ഇടപെടുന്നു. ടീമംഗങ്ങള്‍ക്കിടയില്‍ ഐക്യം ഉറപ്പുവരുത്താന്‍ ക്യപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്കും വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിനും ബിസിസിഐ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ധോണിയും സേവാഗും ഒരു സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി ടീമില്‍ വിഭാഗീയതയോ അസ്വാരസ്യങ്ങളോ ഇല്ലെന്ന സന്ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സീനിയര്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, ഗൗതംഗംഭീര്‍ എന്നിവര്‍ക്ക് റൊട്ടേഷന്‍ പോളിസി ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പ്രധാനമായും ടീമിലെ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക