Image

സച്ചിനു പകരക്കാരന്‍ ഉണ്ടായിട്ടില്ല: വെംഗ്‌സാര്‍ക്കര്‍

Published on 23 February, 2012
സച്ചിനു പകരക്കാരന്‍ ഉണ്ടായിട്ടില്ല: വെംഗ്‌സാര്‍ക്കര്‍
മുംബൈ: ഇന്ത്യന്‍ മാധ്യമങ്ങളും കപില്‍ദേവ് അടക്കമുള്ള സീനിയര്‍ താരങ്ങളും സച്ചിന്റെ വിരമിക്കലിനുവേണ്ടി മുറവിളികൂട്ടുമ്പോള്‍ സച്ചിനു ശക്തമായ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെംഗ്‌സാര്‍ക്കര്‍ രംഗത്ത്. ഇന്ത്യന്‍ ടീമില്‍ സച്ചിനു പകരക്കാരനായി മറ്റൊരാളെ കണെ്ടത്താനായിട്ടില്ലെന്ന് വെംഗ്‌സാര്‍ക്കര്‍ പറഞ്ഞു.

വിരമിക്കുന്ന കാര്യത്തില്‍ സച്ചിന് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍നിന്നു വിരമിക്കണമെന്ന മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു വെംഗ്‌സര്‍ക്കാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക