ജന്മനാട്ടില്‍ 'സര്‍ഗ്ഗ' പുരസ്‌ക്കാരം: വേദികളില്‍ നിന്ന് വേദികളിലേക്ക് രതീദേവി
SAHITHYAM
06-Mar-2017
അനില്‍ പെണ്ണുക്കര
SAHITHYAM
06-Mar-2017
അനില്‍ പെണ്ണുക്കര

ബുക്കര്‍ സമ്മാനത്തിന് വരെ നിര്‍ദേശിക്കപ്പെട്ട രതീദേവി അമേരിക്കന്‍ മലയാളികളുടെ മാത്രം എഴുത്തുകാരിയല്ല എന്ന് തെളിയിക്കുകയാണ് അവരുടെ ജന്മനാട് താമരക്കുളം .മെയ് ദിന റാലിയിലൂടെ ചരിത്രം കുറിച്ച ചിക്കാഗോയില്‍ നിന്നും കേരളത്തിന്റെ വിപ്ലവത്തിന്റെ മണ്ണായ താമരക്കുളത്തിന്റെ മണ്ണിലേക്ക് ,തന്റെ ജന്മനാട്ടിലേക്ക് തിരികെ ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന നാടിന്റെ മകള്‍ക്ക് ഒരു സ്വീകരണവും പുരസ്‌കാരവും നല്‍കണമെന്ന് നാട്ടുകാര്‍ വിചാരിച്ചിട്ട് കാലങ്ങളായി. ഓരോ തവണ അവധിക്കു വരുമ്പോളും കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ യാത്രയും, പ്രബന്ധാവതരണങ്ങളുമായി നീണ്ട യാത്ര, വേദികളില്‍ നിന്ന് വേദികളിലേക്ക്. എന്നാല്‍ ഇത്തവണ നാട്ടുകാര്‍ പിടികൂടി. താമരക്കുളം രാമവര്‍മ്മ ക്ലബില്‍ ഒത്തുകൂടിയ നാട്ടുകാര്‍ക്കും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ 2014 ലെ ബുക്കര്‍ പുരസ്‌ക്കാരത്തിനു നോമിനേറ്റ് ചെയ്തതും, ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ ഏറ്റവും നല്ല പുസ്തകവുമായി തിരഞ്ഞെടുത്തതുമായ 'മഗ്ദലീനയുടെയും(എന്റെയും) പെണ്‍ സുവിശേഷം എന്ന പുസ്തകത്തിന് സുഹൃത്തും ,കവിയും,മന്ത്രിയുമായ ജി സുധാകരന്‍ രതിദേവിക്ക് നാടിന്റെ സമ്മാനം നല്‍കി ആദരിച്ചു.
പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭം അന്വേഷണങ്ങളുടേയും ആവിഷ്‌ക്കാരങ്ങളുടേയുമായിരുന്നു . മാര്‍ക്‌സിനെയും മൂലധനത്തെയും മുന്‍ നിര്‍ത്തിയുള്ള എണ്ണമറ്റ പുസ്തകങ്ങള്‍ക്കൊപ്പം ക്രിസ്തുവിനെക്കുറിച്ചുള്ള വേറിട്ട വിശകലനങ്ങളും വന്നു തുടങ്ങിയ കാലം. 2003ല്‍ പുറത്തിറങ്ങിയ ഡാന്‍ ബ്രൗണിന്റെ ദി ഡാവിഞ്ചി കോഡ് മുതല്‍ രതീദേവിയുടെ മഗ്ദലീനയുടെ (എന്റെയും) പെണ്‍ സുവിശേഷം വരെയുള്ള നോവലുകളും അതിലുള്‍പ്പെടുന്നു എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഡോക്ടര്‍ ആസാദിന്റെ പഠനത്തെ മുന്‍നിര്‍ത്തി ജി സുധാകരന്‍ പറഞ്ഞത് താമരക്കുളത്തെ ജനങ്ങള്‍ അഭിമാനത്തോടെയാണ് കേട്ടത്.

'സഹനങ്ങളുടെ കാലം കഴിഞ്ഞു; ഇനിയില്ല ക്രിസ്തുവെന്നു കലഹിച്ചവരുണ്ട്. ആ തീര്‍പ്പില്‍ മൂലധന ലീലകളിലേക്കും വിലപേശലുകളിലേക്കും തിരിഞ്ഞ സഭകളും പൗരോഹിത്യങ്ങളുമുണ്ട്. വര്‍ഗ രാഷ്ട്രീയത്തിന്റെ ചരിത്രം അവസാനിച്ചതിനാല്‍ മാര്‍ക്‌സ് മരിച്ചുവെന്നും പ്രചരിപ്പിക്കപ്പെട്ടു. മാര്‍ക്‌സ് തിരികെയില്ലെന്ന ഉറപ്പില്‍ ആ പേരില്‍ അതിജീവിക്കുന്നവരും പുതിയ പണക്കോയ്മാ വിനോദങ്ങളിലേക്കു പ്രവേശിക്കുകയുണ്ടായി. അപ്പോഴും പീഡിത വിഭാഗങ്ങള്‍ പീഡിതരായിത്തന്നെ നിലകൊണ്ടതിനാല്‍ അവര്‍ക്കിടയില്‍ മരണമില്ലാതെ മാര്‍ക്‌സും ക്രിസ്തുവുമൊക്കെ ഇടഞ്ഞും പിടഞ്ഞുമുണരുന്നു. അതു പകര്‍ത്തുന്ന രചനകള്‍ ലോകസാഹിത്യത്തില്‍ ശിരസ്സുയര്‍ത്തുന്നു.
ഒരു പക്ഷെ സമകാലിക കേരളിയ സമൂഹത്തില്‍ രതിദേവിയുടെ ഈ പുസ്തകത്തിലെ ചില സന്ദേശങ്ങള്‍ക്ക് വലിയ പ്രസ്‌കതി ഉള്ളതായി ആ ചടങ്ങില്‍ പങ്കെടുത്ത പലര്ക്കും
തോന്നിയേക്കാം.
'യേശു എപ്പോഴും ഇവിടെയുണ്ടായിരുന്നു. വിപ്ലവത്തിന്റെ ഐക്കണുകളില്‍ ആ ക്രൂശിത മുഖമുഖം തെളിഞ്ഞു നിന്നു. നൂറ്റാണ്ടുകളുടെ മതാത്മകവുദൈവശാസ്ത്രപരവുമായ വ്യവഹാരങ്ങള്‍കൊണ്ട് കഴുകിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചോരയിറ്റുന്ന ഒരനുഭവസത്യം, അതു തറച്ചു നിര്‍ത്തപ്പെട്ട ഭൂതകാലത്തിന്റെ അടരുകളെ നിരന്തരം വിചാരണ ചെയ്തുപോന്നിരിക്കണം. അധികാരത്തിന്റെയും പൗരോഹിത്യത്തിന്റെയും സകല കൗശലങ്ങളെയും നിഷ്പ്രഭമാക്കി തെളിയുന്ന മാനവികതയുടെ രൂപകം, സമരോത്സുകമായ ഒരാത്മീയതയായി കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും മീതെ ശിരസ്സുയര്‍ത്തുകയായിരുന്നു. പക്ഷെ അവസാനത്തെ അത്താഴചിത്രത്തില്‍ തെളിഞ്ഞു കാണുന്നതുപോലെ ഒരഭാവം എല്ലായ്‌പ്പോഴും യേശുവിലുണ്ടെന്ന്, അത് എപ്പോഴും മറച്ചുവെക്കപ്പെടുകയോ മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്ത പെണ്‍മാനമാണെന്ന് രതീദേവി കണ്ടെത്തുന്നു.'
ഇന്നേ വരെയുള്ള മലയാളം ഭാഷാ സാഹിത്യത്തില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടു പുസ്തകമേള ലോകസാഹിത്യരംഗത്ത് പരിചയപ്പെടുത്താനായ് തെരഞ്ഞെടുത്ത 98 പുസ്തകങ്ങളില്‍ 'മഗ്ദലീനയുടെ പെണ്‍സുവിശേഷം' , ഇടം നേടിയതിനു പിന്നില്‍ ഇത്തരം ചില വലിയ കണ്ടെത്തലുകള്‍ തന്നെ ആയിരിക്കാം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . ഈ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് നോവലിനെ കുറിച്ച് അവലോകനവും ആശംസാപ്രസംഗവും നടത്തിയ ജോയ് എബ്രഹാം നടത്തിയ നിരീക്ഷണം സമകാലിക സമൂഹത്തിന്റെ ചില സാക്ഷ്യങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടി ആയിരുന്നു. 'നൂറുകണക്കിനു പുസ്തകങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് നോവലിസ്റ്റ്. ഒരു ഗിരിപ്രഭാഷണത്തിലും വെളിപ്പെട്ടിട്ടില്ലാത്ത നിസ്സാരനും ഭീരുവും ഒളിച്ചോടുന്നവനുമായ മനുഷ്യയേശുവിനെ വേണമായിരുന്നു രതിക്ക്. അതു മഗ്ദലനയുടെ കൂടി മോഹമായിരിക്കണം. അലഞ്ഞെത്തിയവന്റെ കാലിലെ മുറിവുണക്കുമ്പോള്‍, മനസ്സിലെ വിഹ്വല വിചാരങ്ങള്‍ക്ക് മറുയുക്തികള്‍ തേടുമ്പോള്‍, സാധാരണമല്ലാത്ത ഒരലിവില്‍ അന്യോന്യം നിറയുമ്പോള്‍ വെറും മനുഷ്യരാവണമായിരുന്നു. റോമാസാമ്രാജ്യത്തിനെതിരെ വിമോചനപ്പോരാട്ടം നയിക്കുന്ന വിപ്ലവ സംഘങ്ങളിലും ഹിമാലയത്തിലെ ബുദ്ധമഠങ്ങളിലും ഒരേ മട്ടു തേടിയത് പീഡനങ്ങള്‍ക്ക് എങ്ങനെയാണ് അറുതിയുണ്ടാവുക എന്നല്ലേ? ദൈവത്തോടും ചെകുത്താനോടും കലഹിച്ചത് മറ്റെന്തിനാണ്? കുരിശു പണിതതും കുരിശേറിയതും എന്തിനാണ്? ഈ അന്വേഷണത്തില്‍ മനുഷ്യന്റെ വിമോചനം മാത്രമാണ് മഗ്ദലീനയെ മോഹിപ്പിച്ചത്. ബത്‌ലഹേം മുതല്‍ കാശ്മീര്‍ വരെ നീണ്ടുകിടക്കുന്ന ഒരന്വേഷണത്തിന്റെയും അടയാളപ്പെടലിന്റെയും ഇതിഹാസമാണ് രതീദേവി വരച്ചിട്ടുള്ളത്.
മനുഷ്യന്റേതായ മതമാണ് രതിയുടെ ലക്ഷ്യം. അതിനാണവര്‍ എഴുതുന്നത്. ജീസസാണ് ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന തന്റെ പിതാവിന്റെ വാക്കുകള്‍ അവരെ മുന്നോട്ടു നയിക്കുന്നു. മാര്‍ക്‌സും ജീസസുമില്ലാതെ മോചനരപ്പോരാട്ടമില്ല. രണ്ടുപേരും അഥവാ രണ്ടു ഐക്കണുകളും നീതിക്കുവേണ്ടി നിലവിളിക്കുന്നവരുടെ പക്ഷത്ത് നിലകൊള്ളുന്നുവെന്ന് ഉറപ്പു വരുത്താന്‍ കൂടിയാണ് ശ്രമം. ആ വിളിച്ചുപറയലില്‍ താന്‍ ഒറ്റയ്ക്കായി പോകുന്നുണ്ടോ എന്ന് ഒരു വേവലാതിയുള്ളതുപോലെ തോന്നുന്നു. അല്ലെങ്കില്‍ താന്‍ ജീവിക്കുന്നത് ഒരു തുരുത്തിലാണെന്ന് തോന്നേണ്ടതില്ല. ഭ്രാന്തന്‍ പൂവുകള്‍ വിടരുന്നത് കുറ്റവുമല്ല. ഉന്മാദിനിപ്പെണ്‍മരമേ, അലയുന്നവര്‍ക്ക് ചായാന്‍ ഇത്തിരിത്തണലും ചൂടാന്‍ വലിയ ഭ്രാന്തന്‍ പൂക്കളും ഇനിയും കാത്തുവെക്കണമേ.'
രതിദേവിയുടെ പുസ്തകം കഥാകാരിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളം ചര്‍ച്ച ചെയുന്നു.കേരളത്തിലെ കാമ്പസുകള്‍, സാഹിത്യ കൂട്ടായ്മകള്‍ 'മഗ്ദലീനയുടെ പെണ്‍സുവിശേഷം' ഒരു കാര്യം വ്യക്തം. ഡോക്ടര്‍ ആസാദ് വിലയിരുത്തിയത് എത്ര ശരി .
ഷാര്‍ജ ബുക്ക് ഫെസ്റ്റിവലിലെ ഏറ്റവും കൂടുതല്‍ വിറ്റു പോയ പുസ്തകം നമ്മുടെ രതി ദേവിയുടേതാകുമ്പോള്‍, ഒരു അമേരിക്കന്‍ മലയാളിക്കും ലഭിക്കാത്ത രീതിയില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മുന്നോട്ടു നീങ്ങുന്ന ഒരു പുസ്തകം ,അതിന്റെ ചര്‍ച്ചകള്‍, അതില്‍ കഥാകൃത്തിന്റെ സാനിധ്യം ഒക്കെ വരാനിരിക്കുന്ന ഏതോ വലിയ ആദരവിന്റെ സൂചകമായി തോന്നുന്നു .രതി ദേവിക്ക്, മഗ്ദലീനയുടെ പെണ്‍സുവിശേഷം എന്ന പുസ്തകം മലയാളിക്ക് സമ്മാനിച്ചതിന് ഈമലയാളിയുടെ ആശംസകള്‍ ..

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments