Image

മദ്യപിച്ച്‌ ട്രെയിന്‍ യാത്ര നടത്തിയാല്‍ ജയില്‍, പിഴ

Published on 23 February, 2012
മദ്യപിച്ച്‌ ട്രെയിന്‍ യാത്ര നടത്തിയാല്‍ ജയില്‍, പിഴ
തിരുവനന്തപുരം: ട്രെയിനില്‍ മദ്യപിച്ച്‌ യാത്ര ചെയ്‌താല്‍ ഇനിമുതല്‍ പിഴയും, ജയിലും. റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്‌) യുടേതാണ്‌ കര്‍ശന നടപടി. രക്തത്തിലെ മദ്യത്തിന്റെ അളവ്‌ ബ്രീത്ത്‌ അനലൈസര്‍ വഴി പിടികൂടിയാല്‍ പിഴയോ, ജയിലോ ഉറപ്പ്‌. ആല്‍ക്കഹോള്‍ സാന്നിധ്യം മുപ്പത്‌ ശതമാനത്തില്‍ അധികമായാല്‍ ആറുമാസം തടവോ, അഞ്ഞൂറ്‌ രൂപ പിഴയോ ഒടുക്കേണ്ടിവരും.

ഇക്കഴിഞ്ഞയിടെ ട്രെയിനിലെ കുറ്റകൃത്യങ്ങള്‍ക്ക്‌ പിടിക്കപ്പെട്ടവരില്‍ ഏറിയപങ്കും മദ്യപിച്ചിരുന്നതായാണ്‌ തെളിഞ്ഞത്‌. അതുകൊണ്ടാണ്‌ മദ്യപര്‍ക്കെതിരെ ഈ കര്‍ശന നടപടി എടുക്കുന്നതെന്ന്‌ ആര്‍പിഎഫ്‌ അധികൃതര്‍ പറഞ്ഞു.

പ്ലാറ്റ്‌്‌ഫോമില്‍ പോലും മദ്യപിച്ച്‌ കയറാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ട്രെയിനിലിരുന്ന്‌ മദ്യപിക്കുന്നതിന്‌ നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക