Image

പ്രവാസി കേരള കോണ്‍ഗ്രസ്‌ ഓസ്‌ട്രിയന്‍ ഘടകത്തിന്‌ തുടക്കം കുറിച്ചു

Published on 23 February, 2012
പ്രവാസി കേരള കോണ്‍ഗ്രസ്‌ ഓസ്‌ട്രിയന്‍ ഘടകത്തിന്‌ തുടക്കം കുറിച്ചു
വിയന്ന: പ്രവാസി കേരള കോണ്‍ഗ്രസിന്റെ ഓസ്‌ട്രിയന്‍ ഘടകത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം വിയന്നയില്‍ കേരള ജലവിഭവ മന്ത്രി പി.ജെ. ജോസഫ്‌ നിര്‍വഹിച്ചു. ചടങ്ങില്‍ കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ്‌ ജോര്‍ജ്‌, കെ.എഫ്‌. വര്‍ഗീസ്‌ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കേരളത്തിന്റെ സമഗ്രവികസനത്തിനും വളര്‍ച്ചയ്‌ക്കും പ്രവാസി മലയാളികളുടെ സംഭാവനകള്‍ അമൂല്യമാണെന്ന്‌ മന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ കേരള കോണ്‍ഗ്രസ്‌ നേതൃത്വം കൊടുക്കണമെന്ന്‌ മന്ത്രി ആഹ്വാനം ചെയ്‌തു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ പങ്കെടുത്തു.

പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുവാനായി തങ്കച്ചന്‍ പള്ളിക്കുന്നേല്‍, സിറിള്‍ മനയാനിപുറം, റോയി സെബാസ്റ്റ്യന്‍ എന്നിവരെ ഓസ്‌ട്രിയന്‍ ഘടകത്തിന്റെ കണ്‍വീനര്‍മാരായി മന്ത്രി നാമനിര്‍ദേശം ചെയ്‌തു.
പ്രവാസി കേരള കോണ്‍ഗ്രസ്‌ ഓസ്‌ട്രിയന്‍ ഘടകത്തിന്‌ തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക