Image

യുകെ ബോര്‍ഡര്‍ ഏജന്‍സി രണ്ടായി വിഭജിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 23 February, 2012
യുകെ ബോര്‍ഡര്‍ ഏജന്‍സി രണ്ടായി വിഭജിക്കുന്നു
ലണ്‌ടന്‍: യുകെ ബോര്‍ഡര്‍ ഏജന്‍സി രണ്‌ടു വ്യത്യസ്‌ത ഇമിഗ്രേഷന്‍ ഏജന്‍സികളായി വിഭജിക്കാനുള്ള തീരുമാനം ഹോം സെക്രട്ടറി തെരേസ മേ പ്രഖ്യാപിച്ചു. പതിനായിരക്കണക്കിനാളുകള്‍ വീസയോ പാസ്‌പോര്‍ട്ടോ പരിശോധിക്കാതെ യുകെയിലൂടെ കടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ്‌ പ്രഖ്യാപനം.

2008 ല്‍ അതിര്‍ത്തി സംരക്ഷണം മെച്ചപ്പെടുത്തുന്നതിന്‌ രൂപീകരിച്ചതാണ്‌ യുകെ ബോര്‍ഡര്‍ ഏജന്‍സി (യുകെബിഎ). അടുത്തമാസം ഒന്നുമുതല്‍ ഈ പ്രഖ്യാപനം പ്രാബല്യത്തിലാവും.

ഇതിന്റെ ഭാഗമായി യുകെ ബോര്‍ഡര്‍ ഏജന്‍സിയും യുകെ ബോര്‍ഡര്‍ ഫോഴ്‌സുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കുകയാണ്‌. ബോര്‍ഡര്‍ ഫോഴ്‌സിന്റെ മാനേജ്‌മെന്റില്‍ സമൂല അഴിച്ചുപണി നടത്താനാണു തീരുമാനം. ഏജന്‍സിയില്‍ നിന്ന്‌ യുകെ ബോര്‍ഡര്‍ ഫോഴ്‌സിനെ വേര്‍പെടുത്തി സ്വതന്ത്ര ചുമതല നല്‍കുകയാണ്‌ ലക്ഷ്യം. 2007 നും 2011 നും ഇടയില്‍ യൂറോസ്റ്റാര്‍ ചാനല്‍ ടണല്‍ സര്‍വീസിലൂടെ മാത്രം 5,00,000 യൂറോപ്യന്‍ യാത്രക്കാരെ ഒരു പരിശോധയും കൂടാതെ ബ്രിട്ടനിലേയ്‌ക്ക്‌ കടത്തിയതെന്ന്‌ അന്വേഷണ കമ്മീഷന്‍ കണ്‌ടെത്തിയിരുന്നു.

ലണ്‌ടന്‍ ഒളിംപിക്‌സ്‌ അരങ്ങേറാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹോം സെക്രട്ടറി തെരേസ മേ നടത്തിയ പ്രഖ്യാപനം ബ്രിട്ടനിലാകെ ആശയക്കുഴപ്പം സൃഷ്‌ടിച്ചിരിക്കുയാണ്‌.
യുകെ ബോര്‍ഡര്‍ ഏജന്‍സി രണ്ടായി വിഭജിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക