Image

കേള്‍വിക്കുറവ് (നര്‍മ്മ കഥ- ഡോ. ഈ എം പൂമൊട്ടില്‍)

ഡോ. ഈ എം പൂമൊട്ടില്‍ Published on 03 March, 2017
കേള്‍വിക്കുറവ് (നര്‍മ്മ കഥ- ഡോ. ഈ എം പൂമൊട്ടില്‍)
ചികിത്സകള്‍ പലതു നടത്തിയിച്ചും കേള്‍വിക്കുറവിന് കാര്യമായ മാറ്റമൊന്നും കാണാതെ വന്നപ്പോള്‍ അമ്മച്ചി പ്രൈവറ്റായ ഒരു ഡോക്ടറെ സമീപിച്ചു; രോഗം വിശദികരിച്ചു: ഡോക്ടറേ, ഞാന്‍ അദ്ധ്യാപകയായി റിട്ടയര്‍ ചെയ്ത കാലം മുതല്‍ തുടങ്ങിയതാ ഈ പ്രശ്‌നം. പലപ്പോഴും ചെവിയില്‍ ഇരപ്പും ബഹളവുമാ; ഏതാണ്ട് ക്ലാസ് മുറിയില്‍ ഇരിക്കുന്ന പ്രതീതിയാണ്. എന്തു ചെയ്യാം! സരസനായ ഡോക്ടര്‍ രോഗിയെ സമാധാനിപ്പിച്ചു പറഞ്ഞു: അമ്മച്ചിയുടെ ഈ പ്രയാസം ഞാന്‍ വെറും ആറുമാസത്തെ ചികിത്സകൊണ്ട് മാറ്റിത്തരാം. മാസത്തില്‍ ഒരു തവണ വച്ച് ഇവിടെ വരണം. വിദഗ്ദ്ധമായ ചില പരിശോദനകള്‍ നടത്തണം, കൂടാതെ തരുന്ന മരുന്നുകള്‍ എല്ലാം മുടങ്ങാതെ ഉപയോഗിക്കണം. പിന്നെ മറ്റൊരു കാര്യം:  ഈ പറഞ്ഞ സമയത്തിനുള്ളില്‍  രോഗം മാറുന്നില്ലെങ്കില്‍ അമ്മച്ചിക്ക് ഈ ചികിത്സ ഫ്രീയായിരിക്കും. എന്നുവച്ചാല്‍ ഒരു ഫീസും ഞാന്‍ ചാര്‍ജ്ജ് ചെയ്യത്തില്ല എന്നര്‍ത്ഥം, കേട്ടല്ലോ. ഡോക്ടറുടെ നര്‍മ്മം നിറഞ്ഞ സംഭാഷണ രീതിയും സന്മനോഭാവവും എല്ലാം അമ്മച്ചിക്ക് നന്നേ ബോധിച്ചു. അന്നു മുതല്‍ ചികിത്സ ആരംഭിച്ചു.

മാസം തോറുമുള്ള ഓരോ വിസിറ്റിലും തന്റെ കേള്‍വി മെച്ചപ്പെടുന്നതായി അമ്മച്ചി സമ്മതിക്കുന്നുണ്ടായിരുന്നു. ആറുമാസങ്ങള്‍ പെട്ടന്നു കടന്നു പോയി. ചികിത്സയുടെ അവസാന ദിനം വന്നു. പരിശോദനകളില്‍ അമ്മച്ചിയുടെ കേള്‍വിക്കുറവ് മാറിയിരിക്കുന്നു. അമ്മച്ചി എന്തു പറയുന്നു? ഡോക്ടറുടെ ചോദ്യത്തിന് മറുപടിയായി തന്റെ കേള്‍വി വളരെ മെച്ചപ്പെട്ടുവെന്ന് അമ്മച്ചി സാക്ഷ്യപ്പെടുത്തി. രോഗം ഭേതമായ സ്ഥിതിക്ക് ഡോക്ടര്‍ തന്റെ ഫീസ് വിവരം വെളിപ്പെടുത്തി. അമ്മച്ചിയുടെ  ട്രീറ്റ് മെന്റിന്് മൊത്തം അയ്യായിരം രൂപയാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇതു കേട്ടതും ആകെ അന്തം വിട്ട അമ്മച്ചിപ്രതികരിച്ചു;  എന്റെ ഡോക്ടറേ, കുഞ്ഞീ പറയുന്നതൊന്നും എനിക്ക് കേള്‍ക്കാന്‍ പറ്റുന്നില്ല, ചെവിയില്‍ ഇപ്പോഴും ആകെ ഇരപ്പു ബഹളവുമാ... അദ്ധേഹം തന്റെ മെഡിക്കല്‍ ബില്‍ എത്രയെന്ന് ഒന്നൂടെ പറഞ്ഞിട്ടും അമ്മച്ചിയുടെ മറുപടി പഴയതു തന്നെ1 ഇതു കേട്ട് ഡോക്ടറും ഒന്നുഞെട്ടിയെങ്കിലും ശാന്തമായി പറഞ്ഞു; ശരി, അപ്പോള്‍ അമ്മച്ചിയുടെ രോഗം ഭേദമാകാഞ്ഞതിനാല്‍ ഞാന്‍ പറഞ്ഞവാക്കനുസരിച്ച് ഒന്നും ഫീസ് ചാര്‍ജ്ജ് ചെയ്യുന്നില്ല. അമ്മച്ചി സന്തോഷത്തോടെ പോയാട്ടെ! ഇതു നന്നായി ശ്രവിച്ച അമ്മച്ചി ഡോക്ടര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് മെല്ലെ വാതില്‍ തുറന്നു വരാന്തയിലേക്കിറങ്ങി നടക്കവെ പിന്നില്‍ നിന്നും വീണ്ടും ഡോക്ടറടെ ശബ്ദം, അമ്മച്ചീ, അമ്മച്ചിയുടെ ഹാന്‍ഡ് ബാഗ് എന്റെ മേശപ്പുറത്തുവെച്ച് മറന്നു. ഇതാ വെച്ചാട്ടെ. ഇതു കേട്ട മാത്രയില്‍ പുറകോട്ട് നടന്നുവന്ന് ജാള്യതയോടെ അമ്മച്ചി ഡോക്ടറുടെ കയ്യില്‍ നിന്നും ബാഗ് വാങ്ങിക്കുമ്പോള്‍ വീണ്ടും അദ്ധേഹത്തിനു നന്ദി പറയാന്‍ മറന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക