Image

ഇറ്റലിയുമായുള്ള നയതന്ത്രബന്ധം വഷളാകാതെ പ്രശ്‌നം പരിഹരിക്കും: മുല്ലപ്പള്ളി

Published on 23 February, 2012
ഇറ്റലിയുമായുള്ള നയതന്ത്രബന്ധം വഷളാകാതെ പ്രശ്‌നം പരിഹരിക്കും: മുല്ലപ്പള്ളി
തിരുവനന്തപുരം: രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ ഇറ്റലിയുമായുള്ള നയതന്ത്രബന്ധം വഷളാകാതെ പ്രശ്‌നം പരിഹരിക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ഇറ്റാലിയന്‍ നാവികര്‍ എല്ലാ അന്താരാഷ്‌ട്ര മര്യാദകളും ലംഘിച്ചുകൊണ്ടാണ്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ നേരെ വെടിവയ്‌പുണ്‌ടായത്‌. വെടിവയ്‌പ്‌ നടന്നത്‌ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക്‌ പുറത്താണെന്ന ഇറ്റലിയുടെ വാദം ശരിയല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.കേരള സര്‍ക്കാര്‍ എടുത്ത നിലപാട്‌ ശരിയാണെന്നുളളതുകൊണ്‌ടാണ്‌ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക