Image

ഇറാക്കില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം: 31 പേര്‍ കൊല്ലപ്പെട്ടു

Published on 23 February, 2012
ഇറാക്കില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം: 31 പേര്‍ കൊല്ലപ്പെട്ടു
ബാഗ്‌ദാദ്‌: ഇറാഖിലെ വിവിധ കേന്ദ്രങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ഒരു സുരക്ഷാപോസ്റ്റിന്‌ സമീപമുണ്‌ടായ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. നിരവധി കെട്ടിടങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടു പറ്റി. ബഖൂബാ, കിര്‍കുക്‌, സലാഹുദ്ദീന്‍ പ്രവിശ്യകളിലാണ്‌ മറ്റ്‌ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ആക്രമണകാരികള്‍ പോലീസിനെ ലക്ഷ്യം വെച്ചാണ്‌ വെടിവെയ്‌പ്‌ നടത്തിയത്‌. കറധയ്‌ക്ക്‌ സമീപം ഷിയ വംശജര്‍ താമസിക്കുന്ന പ്രദേശത്താണ്‌ രൂക്ഷമായ സ്‌ഫോടനം നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക