Image

കപ്പലുടമകള്‍ 25 ലക്ഷം രൂപ കൂടി കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടതി

Published on 23 February, 2012
കപ്പലുടമകള്‍ 25 ലക്ഷം രൂപ കൂടി കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പലുടമകള്‍ 25 ലക്ഷം രൂപ കൂടി ബാങ്ക് ഗ്യാരന്റിയായി കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വെടിയേറ്റു മരിച്ച കന്യാകുമാരി കുളച്ചല്‍ സ്വദേശി അജീഷ് ബിങ്കിയുടെ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരായ അഖില, അജുന എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച വലന്റൈന്റെ ഭാര്യ ഡോര്‍മ വാലന്റൈന്‍, മക്കളായ വി. ഡെറിക്, വി. ജീന്‍ എന്നിവര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലും ബാങ്ക് ഗ്യാരന്റിയായി 25 ലക്ഷം രൂപ കെട്ടിവെയ്ക്കാന്‍ കപ്പലുടമകളോട് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

ഇതിനുശേഷമെ കപ്പല്‍ കൊണ്ടുപോകാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിങ്കിയുടെ സഹോദരിമാര്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക