Image

കിംഗ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് വ്യോമയാനമന്ത്രി

Published on 23 February, 2012
കിംഗ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് വ്യോമയാനമന്ത്രി
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് മുടക്കിയ കിംഗ് ഫിഷര്‍ വിമാനകമ്പനിയുടെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അജിത് സിംഗ് വ്യക്തമാക്കി. കിംഗ്ഫിഷര്‍ അടച്ചുപൂട്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച് വാണിജ്യമന്ത്രിക്ക് താന്‍ നോട്ട് കൈമാറിയിട്ടുണ്‌ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് യാതൊരു സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നും അജിത് സിംഗ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക