Image

ധോനിയെ വഴിതെറ്റിക്കുന്നത് ബി.സി.സി.ഐ: ബേദി

Published on 23 February, 2012
ധോനിയെ വഴിതെറ്റിക്കുന്നത് ബി.സി.സി.ഐ: ബേദി
ന്യൂഡല്‍ഹി: ബി.സി.സി.ഐ.യുടെ നിര്‍ബന്ധപ്രകാരമാണ് എം.എസ്. ധോനി മുതിര്‍ന്ന താരങ്ങളെ പുറത്തിരുത്തി റൊട്ടേഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതെന്ന് മുന്‍താരം ബിഷന്‍സിങ് ബേദി. ഈ സമ്പ്രദായം ടീമിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കുകയാണെന്നും ബേദി ആരോപിച്ചു.

ധോനിയെ ബി.സി.സി.ഐ. വഴിതെറ്റിച്ചുകൊണ്ടിരിക്കുകയാണ്. ബോര്‍ഡിന്റെ തിട്ടൂരം നടപ്പിലാക്കുക മാത്രമാണ് ധോനി ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. പേരിനു വേണ്ടി റൊട്ടേഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. മുതിര്‍ന്ന താരങ്ങള്‍ മോശം ഫീല്‍ഡര്‍മാരാണെന്ന അഭിപ്രായം എനിക്കില്ല. വേഗമേറിയ എത്ര ഫീല്‍ഡര്‍മാരുണ്ട് ഇന്ത്യന്‍ ടീമില്‍-ബേദി ചോദിച്ചു. സച്ചിന്‍ ഉടന്‍ വിരമിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും ബേദി പറഞ്ഞു. അത് കപിലിന്റെ അഭിപ്രായം മാത്രമാണ്. എപ്പോഴാണ് വിരമിക്കേണ്ടതെന്ന് സച്ചിന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്-ബേദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക