Image

ഇറ്റാലിയന്‍ നാവികര്‍ മര്യാദ ലംഘിച്ചു: മുല്ലപ്പള്ളി

Published on 23 February, 2012
ഇറ്റാലിയന്‍ നാവികര്‍ മര്യാദ ലംഘിച്ചു: മുല്ലപ്പള്ളി
തിരുവനന്തപുരം: എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ടുള്ള സംഭവമാണ് കൊല്ലത്ത് കടലിലുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവെപ്പുണ്ടായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്ന ഇറ്റലിയുടെ വാദം ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇറ്റലിയുമായുള്ള നയതന്ത്രബന്ധം തകരാതെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും എസ്.എം.കൃഷ്ണയുമായി ഇറ്റാലിയന്‍ അധികൃതര്‍ ചര്‍ച്ച തുടരുമെന്നും ആഭ്യന്തരസഹമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേരളം എടുത്ത നിലപാട് ശരിയാണെന്നതുകൊണ്ടാണ് കേന്ദ്രം പിന്തുണയ്ച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക