Image

പാമോയില്‍ കേസ് മാര്‍ച്ച് 24 ലേക്ക് മാറ്റി

Published on 23 February, 2012
പാമോയില്‍ കേസ് മാര്‍ച്ച് 24 ലേക്ക് മാറ്റി
തൃശൂര്‍ : പാമോയില്‍ കേസ് പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി മാര്‍ച്ച് 24ലേക്ക് മാറ്റി. ജഡ്ജി വി.ഭാസ്‌കരനാണ് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചത്. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇന്നു കാലത്ത് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസിന്റെ പുനരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും വി.എസ്. ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

പുനരന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബിജു മനോഹര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് അനുവദിക്കരുതെന്ന് വി.എസിന്റെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. പുനരന്വേഷണം വഴി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. ഇതിനെ തുടര്‍ന്നാണ് കേസ് അടുത്ത മാസത്തേയ്ക്ക് നീട്ടാന്‍ തീരുമാനിച്ചത്.

കേസിലെ ഏഴ് പ്രതികളുടെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. കേസിലെ അഞ്ചാം പ്രതി ജിജി തോംസണ്‍ നേരിട്ടാണ് കോടതിയില്‍ ഹാജരായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക