Image

ടൈറ്റാനിയം: അന്വേഷണം നാലു മാസത്തിനുള്ളില്‍ തീര്‍ക്കണം

Published on 23 February, 2012
ടൈറ്റാനിയം: അന്വേഷണം നാലു മാസത്തിനുള്ളില്‍ തീര്‍ക്കണം
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കസിലെ അന്വേഷണം നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് വകുപ്പിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ഖജനാവിന് 200 കോടിയുടെ നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസംവേണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി പി.കെ.ഹനീഫയുടെ ഉത്തരവ്. ഇതനുസരിച്ച് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ജൂണ്‍ 25നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പരാതി സമര്‍പ്പിച്ച ജയനില്‍ നിന്ന് ഇന്നു തന്നെ മൊഴിയെടുക്കണമെന്നും കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, ടൈറ്റാനിയം എം.ഡി ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ ടൈറ്റാനിയം മുന്‍ ജീവനക്കാരനായ ജയന്‍, അഡ്വ. ചന്ദ്രശേഖരന്‍ മുഖേനയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് ഫയലില്‍ സ്വീകരിച്ചാണ് കോടതി വിജിന്‍സിനോട് കേസിന്റെ അന്വേഷണ പുരോഗതി ആവശ്യപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക